'ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ പിന്നെവിടെയാണ് ജാതി?'; ഉറപ്പായും നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി
Kerala News
'ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ പിന്നെവിടെയാണ് ജാതി?'; ഉറപ്പായും നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 8:28 pm

കണ്ണൂർ: കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ലെന്നും അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.

അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ വരുമെന്ന് പറയുന്നത് പോലെയാകില്ലെന്നും ഏക സിവിൽ കോഡ് നടപ്പിലായാൽ ജാതിക്ക് പ്രസക്തി ഉണ്ടാകില്ലെന്നും ബി.ജെ.പിയുടെ പദയാത്രക്കിടയിൽ കണ്ണൂരിൽ സുരേഷ് ഗോപി പറഞ്ഞു.

‘യൂണിഫോം സിവിൽ കോഡിന് വേണ്ടി നിലകൊള്ളുന്ന ഒരു സർക്കാരാണ് ഇത്. അത് നടപ്പിലായാൽ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനോ വിഷമിപ്പിക്കാനോ ആണതെന്ന് ആരും കരുതേണ്ട. അതുകൊണ്ട് ഏറ്റവും കൂടുതൽ ഉപകാരം ഉണ്ടാകാൻ പോകുന്നത് ആ വിഭാഗത്തിനാണ്,’ സുരേഷ് ഗോപി പറഞ്ഞു.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിയമ കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു. അന്തിമ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് നിയമ കമ്മീഷൻ. നേരത്തെ സംസ്ഥാനങ്ങളോടും വിവിധ സംഘടനകളോടും വിഷയത്തിൽ നിയമ കമ്മീഷൻ അഭിപ്രായം തേടിയിരുന്നു.

Content Highlight: Suresh Gopi says there won’t be any caste if uniform civil code implemented