| Sunday, 31st July 2022, 4:57 pm

ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്‌നി നശിപ്പിച്ചു, അങ്കിള്‍ ബണ്‍ ഇന്നാണ് എടുക്കുന്നതെങ്കില്‍ ടോവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രം നായകനായെത്തി സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു ഐ. ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ അദ്ദേഹമെത്തിയിരുന്നു. കൂനനായി എത്തിയ അദ്ദേഹത്തിന്റെ മേക്ക് വരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ ക്യാരക്ടര്‍ ചെയ്യാനായി വിക്രം ശരീര ഭാരം കുറച്ചിരുന്നു.

ഐ സിനിമയില്‍ വില്ലനായെത്തിയത് സുരേഷ് ഗോപിയായിരുന്നു. അതുക്കും മേലെ എന്ന് പറയുന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വന്‍ ഹിറ്റായിരുന്നു.

ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്ന സമയത്ത് വിക്രമിനോട് ശരീരം ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്‌നി നശിപ്പിച്ചുവെന്നും ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

‘മോഹന്‍ലാല്‍ ചെയ്ത അങ്കിള്‍ ബണ്‍ ഇന്നാണ് എടുക്കുന്നതെങ്കില്‍ ടോവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ. പിന്നെ ഒരു ആറുമാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും മെലിഞ്ഞേനെ. കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും മാറി. ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്‌നി നശിപ്പിച്ചു.

ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്‌നി എന്ന് പറഞ്ഞിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും,’ സുരേഷ് ഗോപി പറഞ്ഞു.

വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പന്‍ റിലീസായിരിക്കുകയാണ്. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്.

ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവര്‍ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Suresh Gopi says that Vikram destroyed his kidney to play in the movie I

Latest Stories

We use cookies to give you the best possible experience. Learn more