സുരേഷ് ഗോപി കൈകളുയര്‍ത്തി ഡാന്‍സ് ചെയ്യുന്ന സ്റ്റിക്കര്‍ വൈറലാവാറുണ്ട്. പലരും വാട്ട്സ് ആപ്പില്‍ സ്ഥിരമായുപയോഗിക്കാറുള്ള ഒരു സ്റ്റിക്കര്‍ ആണത്. അത് താനും ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. ഗോകുല്‍ സുരേഷിനൊപ്പം ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഫോണിലും ആ സ്റ്റിക്കര്‍ ഉണ്ടെന്നും താനും പലര്‍ക്കും അയക്കാറുണ്ടെന്നുമാണ് താരം പറഞ്ഞത്.
‘എന്റെ ഫോണിലും അത് ഉണ്ട്. ഞാനും പലര്‍ക്കും അയക്കാറുണ്ട്. എനിക്കാരോ അയച്ചതായിരുന്നു ആ സ്റ്റിക്കര്‍. അപ്പോള്‍ തന്നെ ഞാന്‍ അത് ഫേവറിറ്റിലേക്ക് മാറ്റി. അത് ഞാന്‍ ഉപയോഗിക്കാറുണ്ട്. പലര്‍ക്കും അയച്ച് അവരെ സുഖിപ്പിക്കുന്നു,’ സുരേഷ് ഗോപി പറഞ്ഞു.
ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് തിയേറ്ററിലെത്തുകയാണ്. സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്. ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന് പരിപാടികളുമായി തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.
നൈല ഉഷ, ജോഷി, ഗോകുല്‍ സുരേഷ് എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.
കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.
Content Highlight: Suresh Gopi says that he also uses his viral sticker on whatspp