| Monday, 25th July 2022, 2:03 pm

ഗോകുല്‍ എന്ന മകനുമായുള്ള നിങ്ങളറിയാത്ത എന്റെ കെമിസ്ട്രി പാപ്പനില്‍ കാണാം, എന്‍ജോയ് ചെയ്യാം: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്‍. ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

പ്രൊമോഷന്റെ ഭാഗമായി പ്രസ് മീറ്റില്‍ ഗോകുല്‍ സുരേഷിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. ജീവിതത്തില്‍ ഗോകുല്‍ എന്ന മകനോട് സുരേഷ് ഗോപിയെന്ന അച്ഛനുള്ള കെമിസ്ട്രി നിങ്ങള്‍ കാണാത്തതാണ്, അത് പ്രേക്ഷകര്‍ക്ക് ഈ സിനിമയില്‍ കാണാന്‍ പറ്റുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

‘ജീവിതത്തില്‍ ഒരു പക്ഷെ ഗോകുല്‍ എന്ന മകനോട് സുരേഷ് ഗോപിയെന്ന അച്ഛനുള്ള കെമിസ്ട്രി നിങ്ങള്‍ കാണാത്തതാണ്. അത് രഹസ്യമായിട്ടുള്ളതാണ്. അങ്ങനെ നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത കെമിസ്ട്രി ഈ സിനിമയില്‍ കാണാന്‍ പറ്റും. നിങ്ങള്‍ക്ക് എന്‍ജോയ് ചെയ്യാനും പറ്റും.

അദ്ദേഹം മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നല്ലവന്റെ കൂടെയാണോ കെട്ടവന്റെ കൂടെയാണോ മൈക്കിള്‍ എന്നത് നിങ്ങള്‍ക്ക് സിനിമയില്‍ കാണാം,’ സുരേഷ് ഗോപി പറഞ്ഞു.

നൈല ഉഷ, ജോഷി, ഗോകുല്‍ സുരേഷ് എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.

കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

Content Highlight: Suresh Gopi says that audience can enjoy the unknown chemistry with his son Gokul in the movie Paappan

We use cookies to give you the best possible experience. Learn more