| Monday, 2nd October 2023, 11:00 pm

ഞാന്‍ പഴയ മാര്‍കിസിസ്റ്റുകാരന്‍, എന്നാലിപ്പോള്‍ പുച്ഛം: സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: താന്‍ പഴയ മാര്‍കിസിസ്റ്റുകാരനാണെന്നും എന്നാലിപ്പോള്‍ അതിനോട്
പുച്ഛമാണെന്നും ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. 2008 മുതല്‍ സഹകരണ ബാങ്കുകളുടെ ജപ്തി നോട്ടീസില്‍ താന്‍ ഉത്തരം കണ്ടെത്തിയിട്ടുണ്ടെന്നും ശരിക്കും മാര്‍കിസിസ്റ്റുകാരനാണ് ജനങ്ങളുടെ വേദന കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ സുരേഷ് ഗോപി നയിക്കുന്ന ബി.ജെ.പിയുടെ സഹകാരി സംരക്ഷണ പദയാത്രക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘2008 മുതല്‍ സഹകരണ ബാങ്കുകളുടെ ജപ്തി നോട്ടീസില്‍ ഞാന്‍ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ തള്ളാണെന്ന് പറയും. തള്ളാണെങ്കില്‍ തന്നെ ഈ കാര്യം ഇത്ര നെഞ്ച് വിരിവോടെ പറയാന്‍ കഴിയുന്ന ഒരു രാഷ്ട്രീയക്കാരനോ, മാര്‍ക്‌സിസ്റ്റ് കാരനോ ഇന്ന് കേരളത്തിലില്ല.

മാര്‍കിസിസ്റ്റുകാരനാണ് ജനങ്ങളുടെ വേദന കാണേണ്ടത്. ഞാന്‍ പഴയ മാര്‍കിസിസ്റ്റുകാരനാണ്, പുച്ഛമാണിപ്പോള്‍,’ സുരേഷ് ഗോപി പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പിന് ഉടന്‍ പരിഹാരം കാണണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. 21 ദിവസത്തിനകം പ്രശ്‌നപരിഹാരവുമായി വന്നില്ലെങ്കില്‍ കണ്ണൂരില്‍ ഇതിലും വലിയ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നില്‍ക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്.

പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകള്‍ നിലനില്‍ക്കണം. പൂട്ടാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു,’ സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi said that he was an old Marxist, but now with that

Latest Stories

We use cookies to give you the best possible experience. Learn more