കൊച്ചി: വേഗം മരിച്ച് അടുത്ത ജന്മത്തില്‍ തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്നാണ് ആഗ്രഹമെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ പുറത്തുനിന്ന് തൊഴുകുകയയല്ല, അകത്തുകയറി തഴുകണമെന്നാണ് മോഹമെന്നും അദ്ദേഹം ഒരു പ്രസംഗത്തില്‍ പറഞ്ഞു.
ഇക്കാര്യം പറഞ്ഞതില്‍ 2016ല്‍ വിവാദത്തില്‍പ്പെട്ടെന്നും ബ്രാഹ്‌മണനാകണമെന്ന രീതിയില്‍ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്‍
അടുത്ത ജന്മത്തില്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണമെന്ന് വീണ്ടും അടിയുറച്ച് വിശ്വസിക്കുകയാണ്. എന്റെ അയ്യനെ ശ്രീകോവിലിന്റെ പടിയില്‍ വെച്ച് കണ്ടാല്‍ പോരാ, അകത്തു കയറി തഴുകണം. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം. എന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാന്‍ അവകാശമില്ല. ഇക്കാര്യങ്ങള്‍ പറഞ്ഞതിനാണ് മുമ്പ് തനിക്ക് ബ്രാഹ്‌മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്തു.
അതേസമയം, പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്‌മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു 2016ല്‍ സുരേഷ് ഗോപി പറഞ്ഞിരുന്നത്. ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
Content Highlight: Suresh Gopi said that he wants to die soon and be reborn in the Tantri family in his next life.