ഇത് സുരേഷ് ഗോപി താണ്ഡവം; പാപ്പന്റെ ആദ്യ ദിന കളക്ഷന്‍ ഇതാണ്
Entertainment news
ഇത് സുരേഷ് ഗോപി താണ്ഡവം; പാപ്പന്റെ ആദ്യ ദിന കളക്ഷന്‍ ഇതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th July 2022, 2:20 pm

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രം ആദ്യ ദിനം മൂന്ന് കോടിയിലധികം രൂപ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം നിറഞ്ഞ സദസിലാണ് കേരളത്തില്‍ പ്രദര്‍ശനങ്ങള്‍ നടന്നത്. നിരവധി എക്‌സ്ട്രാ ഷോ ഉള്‍പ്പടെ കളിച്ചിരുന്നു. ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

വര്‍ഷങ്ങളായി സ്ഥിരമായി സിനിമകള്‍ റിലീസ് ചെയ്യാതെ ഇരുന്നിട്ട് പോലും മികച്ച കളക്ഷന്‍ നേടാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നുണ്ടെങ്കില്‍ ഷൂട്ടിങ് പോലും തുടങ്ങാതെ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ഒറ്റക്കൊമ്പന്‍ പോലുള്ള ചിത്രങ്ങള്‍ ഏത് തരത്തില്‍ കളക്ഷന്‍ ഉണ്ടാകുമെന്നാണ് നിരവധി പേര്‍ ചോദിക്കുന്നത്.

മികച്ച ചിത്രങ്ങള്‍ പഴയ പോലെ ചെയ്താല്‍ മലയാള സിനിമയിലെ മൂന്നാമന്‍ സ്ഥാനം സുരേഷ് ഗോപിയുടെ കയ്യില്‍ തന്നെ ഇരിക്കുമെന്നും പറയുന്നവരുണ്ട്.

പത്ത് വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രമായി എത്തുന്നത്. എന്നാല്‍ പതിവ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളില്‍ കണ്ടുപഴകിയ കഥാപാത്രമല്ല പാപ്പനിലെ എബ്രഹാം മാത്യു മാത്തന്‍. ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങാനിരിക്കുന്നത്. ഒറ്റക്കൊമ്പന്‍, ഹൈവേ 2 എന്നിവയാണ് അവയില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത്.

Content Highlight : Suresh gopi’s Paapan Movie First day collection is out