| Tuesday, 21st November 2017, 7:59 pm

അതോടുകൂടിയാണ് സിനിമ വേണ്ടെന്നു വെച്ചത്; സിനിമാരംഗത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് മനസ് തുറന്ന് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചലച്ചിത്ര താരമായിരുന്നു സുരേഷ് ഗോപി. സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കവേയായിരുന്നു താരം ടെലിവിഷന്‍ രംഗത്തേക്ക് ചുവടുമാറ്റിയതും രാഷ്ട്രീയ പ്രവേശനവും. താന്‍സിനിമ വിടാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാജ്യസഭാംഗമായ സുരേഷ് ഗോപി.


Also Read: മുത്തലാഖ് നിരോധിക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം


സിനിമ വിടുന്നതിനെക്കുറിച്ച് സംസാരിച്ച താരം “ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നാണ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ബയോകെമിസ്ട്രി അനലൈസറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് എം.പി ചലച്ചിത്ര രംഗം വിടാനുണ്ടായ സാഹചര്യം വ്യക്തമാക്കിയത്.

“സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ചാനല്‍ റിയാലിറ്റി ഷോയില്‍ അവതാരകനായത്. എന്നാല്‍ അത് ഹിറ്റായതോടെ ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ആ പരിപാടി അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.”

“എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന പരിപാടി ഒഴിവാക്കാന്‍ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയില്‍ ഞാന്‍ സജീവമാകുകയായിരുന്നു.സുരേഷ് ഗോപി പറഞ്ഞു.


Dont Miss: ബന്‍സാലിയുടെ തലയ്ക്ക് വിലയിട്ടത് തെറ്റെങ്കില്‍ അയാള്‍ ചെയ്തതും തെറ്റ്; സംവിധായകനെതിരായ വധഭീഷണിയെ ന്യായീകരിച്ച് ആദിത്യനാഥ്


“മനുഷ്യരുമായി വളരെയേറെ സംവദിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ല.” എം.പി വ്യക്തമാക്കി.

2015ല്‍ റിലീസ് ചെയ്ത മൈ ഗോഡ് എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ സജീവമായ അദ്ദേഹം രാഷ്ട്രീയത്തിലെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more