Kerala News
'അതൊരു അസുഖമാണ്, മുഖ്യമന്ത്രി ചികിത്സിച്ചാല്‍ മതി'; പ്രസംഗത്തിനിടെ അവഹേളിച്ചവര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 28, 06:03 pm
Saturday, 28th May 2022, 11:33 pm

കൊച്ചി: ബി.ജെ.പി പ്രചാരണ വേദിയില്‍ വെച്ച് തന്നെ അവഹേളിച്ചവര്‍ക്കു നേരെ സിനിമ സ്റ്റൈലില്‍ പാഞ്ഞടുത്ത് താരം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വേദിയില്‍ സംസാരിക്കുന്നതിനിടെ എതിര്‍പാര്‍ട്ടിയിലെ ചിലര്‍ പ്രസംഗത്തിനിടെ ബഹളം വെക്കുകയായിരുന്നു.

‘എടാ സുരേഷ് ഗോപിയേ..’ എന്ന് ചിലര്‍ പ്രസംഗത്തിനിടെ ഉറക്കെ വിളിക്കുകയും പിന്നാലെ ‘പോടാ’ എന്ന് ആക്രോശിച്ച് താരം അവര്‍ക്കു നേരെ തിരിയുകയാുമായിരുന്നു. ഇതോടെ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ സ്ഥലം വിട്ടു.

‘അത് ആരാണെന്ന് മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികില്‍സിച്ചാല്‍ മതി.

ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. ആര്‍ക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോ അല്ലേ..’ എന്നാണ് വേദിയില്‍ തിരിച്ചെത്തിയ താരം പറഞ്ഞത്.

 

Content Highlight: Suresh Gopi reacts to the ones who tried to insult him