കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇനിയൊരു ബന്ധവും സാധ്യമല്ലെന്ന് തൃശൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നതാണെന്നും എന്നാല്‍ ഇനിയത് സാധ്യമല്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
മാതൃഭൂമി ഡോട്ട് കോമിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല. എന്നെ അത്രയ്ക്ക് വിഷമിപ്പിച്ചു. സെപ്റ്റംബര്‍ മാസം മുതലുള്ള എന്റെ ഉറക്കം കളഞ്ഞു. പൊറുക്കാന്‍ പോലും പറ്റത്തില്ല. ആ സംഭവം എന്റെ മോള് മരിച്ചപ്പോള്‍ എനിക്കുണ്ടായ ദു:ഖം പോലെയാണ്. അത് ഞങ്ങള്‍ക്ക് വിട്ടേക്ക്… നിങ്ങളുടെ മേഖല അല്ലല്ലോ. നിങ്ങള്‍ എന്തിനാണ് വെറുതെ നുഴഞ്ഞുകയറുന്നത്. നവോത്ഥാനം ഒക്കെ നിങ്ങളുടെ പാര്‍ട്ടി ഓഫീസുകളില്‍ നടത്തു എന്നു പറയാന്‍ എനിക്കിപ്പോള്‍ അവകാശമായി. പെണ്ണിനെ ആദ്യം മതിക്കാന്‍ പഠിക്ക്, പിന്നെ വേണം അവളെ ഉദ്ധരിക്കാന്‍’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
പിണറായി വിജയനുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നുവെന്നതിന് ചില ഉദാഹരണങ്ങളും അഭിമുഖത്തില്‍ സുരേഷ് ഗോപി നിരത്തുന്നുണ്ട്. ആരിഫിന് സീറ്റ് ലഭിച്ചത് പിണറായി വിജയനോട് താന്‍ നിര്‍ദേശിച്ച പ്രകാരമായിരുന്നെന്നാണ് സുരേഷ് ഗോപി അവകാശപ്പെടുന്നത്.