തിരുവനന്തപുരം: ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരുടെ ആകുലതകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി എം.പി. പാലാ ബിഷപ്പ് ഒരു സമുദായത്തേയും മോശമാക്കി പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലാ ബിഷപിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെതെയാണെന്നും ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങള്‍ വിചാരിക്കേണ്ട ഇവിടെ മാത്രമാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതെന്ന്. ഇവിടെ ബാധിക്കപ്പെട്ട സമൂഹത്തിന് ഒരു അവസരം കേന്ദ്രസര്‍ക്കാര്‍ കൊടുക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സര്‍വകക്ഷി യോഗം നടക്കും. അവരുടെ ആകുലതകള്‍ പങ്കുവെക്കുന്ന സെമിനാര്‍ അടക്കമുള്ള പരിപാടിയായിരിക്കും അത്. ഇത് ഇപ്പോള്‍ തീരുമാനിച്ചതല്ല. 2019 ല്‍ തീരുമാനിച്ചതാണ്, സുരേഷ് ഗോപി പറഞ്ഞു.