തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ദല്‍ഹിയില്‍ ഒരു പണിയുമില്ലാത്തതിനാലാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.
അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കണ്ടാല്‍ അദ്ദേഹത്തിന് അവിടെ പണിയൊന്നും ഉണ്ടാവില്ലെന്ന് മനസിലാവുമെന്ന് പറഞ്ഞ ബ്രിട്ടാസ് പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്താണെന്നും ചോദിച്ചു.
തിരുവനന്തപുരത്തെ ആശാ വര്‍ക്കര്‍മാരുടെ സമരത്തിലെ സുരേഷ് ഗോപിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ പരാമര്‍ശം. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബി.ജെ.പിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ആശാവര്‍ക്കമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി ഇന്നും സെക്രട്ടറിയേറ്റിലെ സമരപ്പന്തലിലെത്തിയിരുന്നു. ആശാവര്‍ക്കര്‍മാര്‍ക്ക് നല്ലത് മാത്രമെ സംഭവിക്കൂ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തന്നോട് ചോദിക്കരുതെന്നും ആവശ്യപ്പെട്ടു.
സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് തനിക്ക് എങ്ങനെ പറയാന്‍ പറ്റുമെന്ന് പറഞ്ഞ മന്ത്രി നിങ്ങള്‍ സിക്കിമിനേയും ആന്ധ്രയേയും കണ്ടുപഠിക്കൂ എന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ആരേയും കുറ്റം പറയില്ലെന്നും സര്‍ക്കാര്‍ അതിന്റെ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെ ആശാ വര്‍ക്കാര്‍മാരുടെ സമരം കോണ്‍ഗ്രസ് എം.പിമാര്‍ ഇന്ന് ലോക്സഭയില്‍ ഉന്നയിച്ചു. കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.
Content Highlight: Suresh Gopi has no work in Delhi; that’s why he’s stuck in Thiruvananthapuram: John Brittas