ഇനി വെറും സുരേഷ് ഗോപിയല്ല; പേരുമാറ്റി താരം
Entertainment news
ഇനി വെറും സുരേഷ് ഗോപിയല്ല; പേരുമാറ്റി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th September 2022, 2:11 pm

നടന്‍ സുരേഷ് ഗോപി പേരില്‍ മാറ്റം വരുത്തി. സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരിന്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങില്‍ ആണ് താരം മാറ്റം വരുത്തിയിരിക്കുന്നത്.

Suresh Gopi എന്ന സ്‌പെല്ലിങ്ങില്‍ നിന്നും ഒരു ‘S’ ലെറ്റര്‍ അധികമായി ചേര്‍ത്തുകൊണ്ട് Suressh Gopi എന്നാണ് പേര് മാറ്റിയിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് പേരില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

നേരത്തെ സിനിമാ താരങ്ങളായ ലെന, റായ് ലക്ഷ്മി, റോമ എന്നിവരും തങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയിരുന്നു.

ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആയിരുന്നു സുരേഷ് ഗോപിയുടെ ഏറ്റവുമൊടുവില്‍ റിലീസായ ചിത്രം. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പാപ്പനില്‍ ഗോകുല്‍ സുരേഷ്, ആശ ശരത്, നിത പിള്ള, നൈല ഉഷ, ഷമ്മി തിലകന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു പാപ്പന്‍. ചിത്രം 50 കോടി ബോക്‌സ് ഓഫീസ് ക്ലബിലും ഇടം പിടിച്ചിരുന്നു.

ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ടായിരുന്നു.

മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍, ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂം മൂസ എന്നിവയാണ് സുരേഷ് ഗോപിയുടെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.

Content Highlight: Suresh Gopi changes his name to Suressh Gopi in social media accounts