| Thursday, 10th October 2019, 6:45 pm

'ഇത്തവണയെങ്കിലും ജയിപ്പിക്കണം'; ബി.ജെ.പി സ്ഥാനാര്‍ഥിക്കു വേണ്ടി സുരേഷ് ഗോപിയുടെ വോട്ടഭ്യര്‍ഥന ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇത്തവണയെങ്കിലും ബി.ജെ.പിയെ ജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി നടനും എം.പിയുമായ സുരേഷ് ഗോപി. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹം ജനങ്ങളോട് ഈ അഭ്യര്‍ഥന നടത്തിയത്.

‘എറണാകുളത്തുകാര്‍ പാര്‍ട്ടി ചിഹ്നത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതു വ്യക്തികള്‍ക്കാണ്. മുത്തു (രാജഗോപാല്‍) എത് പാര്‍ട്ടിക്കാരനെന്നുള്ളതല്ല, എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്.

ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ മുത്തുവിനെ ജയിപ്പിക്കണം.’- അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു അദ്ദേഹം പ്രചാരണത്തിനെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വട്ടിയൂര്‍ക്കാവിലും കോന്നിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു സുരേഷ് ഗോപി ജനവിധി തേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏറെനാള്‍ സിനിമാ രംഗത്തുനിന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ശോഭനയോടൊപ്പം സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത അടുത്ത ദിവസം പുറത്തുവന്നിരുന്നു.

2005-ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് ഇതിനുമുന്‍പു സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചഭിനയിച്ചത്.

We use cookies to give you the best possible experience. Learn more