| Saturday, 23rd July 2022, 10:30 am

പാപ്പൻ ലുക്കിൽ ലുലു മാളിലെത്തി മാസ് ഡയലോഗടിച്ച് സുരേഷ്‌ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

സുരേഷ് ഗോപി നാളുകൾക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. ഇതിനുമുമ്പേ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാപ്പന്റെ പ്രൊമോഷൻ ഭാഗമായി ലുലുമാളിലെത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. ലുലു മാളിൽ ആരാധകരുടെ വൻ നിര തന്നെ കാണാൻ സാധിക്കുന്നതാണ്. മാസ് ലുക്കിലെത്തിയ സുരേഷ് ഗോപിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ലുലു മാളിലെത്തിയ താരം വേദിയിലെത്തി, അദ്ദേഹത്തിന്റെ തന്നെ ഏറ്റവും ഫേമസ് ആയ ‘മോഹൻ തോമസിന്റെ’ എന്ന ഡയലോഗും പറയുകയുണ്ടായി. വൻ കയ്യടിയാണ് അവിടെ കൂടിയ ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത്.

നൈല ഉഷ, ജോഷി, ഗോകുൽ സുരേഷ് എന്നിവരാണ് ഈ പരിപാടിയിൽ പങ്കെടുത്ത മറ്റു താരങ്ങൾ. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.

നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്.

Content Highlight: Suresh Gopi arrived at Lulu Mall in Paappan look and held a mass dialogue

We use cookies to give you the best possible experience. Learn more