വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്തു
TAX EVASION
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2018, 3:10 pm

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. രണ്ട് ആള്‍ജ്യാമ്യത്തിനും ഒരു ലക്ഷം രൂപ ബോണ്ടിനുമാണ് വിട്ടയച്ചത്. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാവാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

സുരേഷ്‌ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമെല്ലെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.  2010ല്‍ രജിസ്റ്റർ ചെയ്ത വാഹനത്തിന് 2014ലെ വാടകചീട്ടാണ് സുരേഷ് ഗോപി ഹാജരാക്കിയിരുന്നത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ തന്നെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.