തൃശൂര്‍: തൃശൂരില്‍ ബി.ജെ.പി കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ മറുപടിയുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍: തൃശൂരില്‍ ബി.ജെ.പി കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ മറുപടിയുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രണ്ട് വോട്ട് ചെയ്‌തെങ്കില്‍ അവരെ തൂക്കിക്കൊല്ല് എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി മറുപടി നല്‍കിയത്. ‘ശവകല്ലറയില്‍ നിന്ന് വന്ന് ആരും വോട്ട് ചെയ്തിട്ടില്ലല്ലോ. കലക്ടറോട് പോയി ലിസ്റ്റ് ചോദിക്ക്. ലിസ്റ്റിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അതില്‍ രണ്ട് വോട്ട് ചെയ്തവരെ അവര്‍ ഏത് പാര്‍ട്ടിയില്‍ ഉള്ളവരാണെങ്കിലും തൂക്കിക്കൊല്ല്,’ സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടി ഒരു സ്ഥാനാര്‍ത്ഥി എന്തൊക്കെ ചെയ്യണോ അതെല്ലാം ന്യായമായി താന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ മണ്ഡലത്തില്‍ സി.പി.ഐ.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ആരോപിച്ചിരുന്നു.
തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. തൃശൂരില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആയിരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Suresh Gopi against cross voting allegations