മുനമ്പം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
മുനമ്പം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
മാധ്യമങ്ങളുടെ നിലപാടിനെ കുറിച്ച് താന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. കോടികണക്കിന് രൂപ മുടക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് മാധ്യമങ്ങളെന്നും സുരേഷ് ഗോപി സമരപന്തലില്‍ പറഞ്ഞു.
ജനങ്ങളുടെ കണ്ണുനീര്‍ തീറ്റയാക്കുന്ന മാധ്യമങ്ങളുടെ ദഹനശേഷി നഷ്ടപ്പെടുമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.
മുനമ്പം വിഷയത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുതെന്നും രാജിവെച്ച് പോകാന്‍ പറയണമെന്നും സുരേഷ് ഗോപി സംസാരിച്ചു.
തന്റെ സന്ദര്‍ശനം വാഗ്ദാനങ്ങള്‍ നല്‍കാനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണ-പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം മുനമ്പത്തെ നിരാഹാരസമരം ഇന്ന് 18ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 610 കുടുംബങ്ങളാണ് മുനമ്പത്ത് സമരം ചെയ്യുന്നത്.
മുനമ്പത്ത് നിന്ന് തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എല്‍.ഡി.എഫും യു.ഡി.എഫും പിന്തുണ നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വഖഫ് ബോര്‍ഡ് നിലപാടിനെ തുടര്‍ന്ന് കുടിയിറക്കല്‍ ഭീഷണി നേരിടുന്നവരുടെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
Content Highlight: Suresh Gopi again insulting journalists