| Thursday, 28th July 2022, 4:29 pm

അന്ന് ഞാന്‍ ആ ഗര്‍ഭിണിയുടെ വയറ്റില്‍ കൈവെച്ചപ്പോഴേക്കും ഇവിടെ ചിലര്‍ക്ക് അത് അസുഖകരമായ കാഴ്ചയായി: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കുന്നത് പിന്നീട് ഓര്‍ക്കുകയോ അത് അയവിറക്കുകയോ ചെയ്യുന്ന ആളല്ല താനെന്ന് നടന്‍ സുരേഷ് ഗോപി. മറ്റുള്ളവര്‍ക്ക് തന്നാല്‍ ആവുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ദൈവം തന്നോട് പറയുന്നതുപോലെയേ തോന്നിയിട്ടുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതെങ്കിലും കുഞ്ഞുങ്ങളേയോ ഗര്‍ഭിണികളെയോ വഴിയരികില്‍ കണ്ടാല്‍ താന്‍ അവരോടുള്ള എല്ലാ സ്‌നേഹവും പ്രകടിപ്പിക്കുമെന്നും എന്നാല്‍ ചിലര്‍ക്ക് അതെല്ലാം അസ്വസ്ഥതയുള്ള കാഴ്ചകളാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു ഗര്‍ഭിണിയെ ഞാന്‍ വഴിവക്കില്‍ കാണുകയാണ്. അവര്‍ എന്റെ അടുത്തേക്ക് വന്ന് ഇങ്ങനെ തൊഴുത് നില്‍ക്കുകയാണ്. തൃശൂരില്‍ നടന്ന സംഭവമാണ്. അപ്പോള്‍ ഞാന്‍ അവരുടെ വയറ്റില്‍ നോക്കിയ ശേഷം മുഖത്തേക്ക് നോക്കിയപ്പോള്‍ ഏഴ് മാസമായി എന്ന് അവര്‍ എന്നോട് പറഞ്ഞു. അനുഗ്രഹിക്കുമോ എന്ന് ചോദിച്ചു.

ഞാന്‍ അപ്പോള്‍ എന്റെ കൈയെടുത്ത് അവരുടെ വയറ്റില്‍ വെച്ചിട്ടേയുള്ളൂ. അത് അസുഖമുണ്ടാക്കി. അത് ഞാന്‍ വിലയിരുത്തുകയാണ്. എന്റെ മകളാണ് വന്ന് അങ്ങനെ നില്‍ക്കുന്നതെങ്കില്‍ ഞാന്‍ ആ വയറ്റത്ത് ഉമ്മ വെക്കും. ആ വയറ്റില്‍ തടവും. നല്ല പാട്ടുപാടിക്കൊടുക്കും. കാരണം എന്റെ എല്ലാ മക്കളും രാധികയുടെ വയറ്റിനുള്ളില്‍ കിടക്കുമ്പോള്‍ ഞാന്‍ ഒരുപാട് പാട്ടുപാടി കൊടുത്തിട്ടുണ്ട്.

നല്ല സംഗീതം കേള്‍പ്പിച്ചിട്ടുണ്ട്. ഇന്നത്തെപ്പോലെയല്ല. അത്ര ഗാഡ്ജന്റ്‌സൊന്നും ഇല്ല. രാത്രി മുഴുവന്‍ ഇത് പ്ലേ ചെയ്തുകൊണ്ടേയിരിക്കും. ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും. ഗോകുല്‍ അങ്ങനെ പാടുമോ എന്നറിയില്ല. പക്ഷേ ഞാന്‍ വളരെ ലേറ്റായി ജനിച്ച ഒരു പാട്ടുകാരനായതുകൊണ്ട് തന്നെ ഗോകുലും അങ്ങനെ ആകുമെന്നാണ് ഞാന്‍ കരുതുന്നത്.

മകള്‍ ഭാഗ്യ അസ്സലായി പാടും. ഭാവ്‌നിയും പാടും. പക്ഷേ അവരൊന്നും അത് പുറത്തേക്ക് കൊണ്ടുവരില്ല. അതുപോലെ മാധവന്‍ ക്രിയേഷണല്‍ സെഗ്മെന്റിലേക്ക് തന്നെയാണ് വരുന്നത്. ആക്ടറാണോ റൈറ്ററാണോ ഡയറക്ടറാണോ എന്നറിയില്ല. അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്.

അന്ന് ആ കുഞ്ഞിനെ അനുഗ്രഹിക്കാന്‍ പറ്റിയല്ലോ എന്ന് ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആലോചിച്ചു. സന്തോഷിച്ചു. ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന കാഴ്ച എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു പത്തയ്യായിരം ഗര്‍ഭിണികള്‍ വയറിങ്ങനെ താങ്ങിപ്പിടിച്ച് എനിക്കിത് താങ്ങാന്‍ വയ്യേ എന്ന് പറഞ്ഞ് നില്‍ക്കുന്ന ആ ഒരു നില്‍പ്പുണ്ടല്ലോ. അത് കാണാനാണെന്ന് പറയും. (ചിരി). അങ്ങനെ ഒരു കാഴ്ച കണ്ട് സുഖിക്കണമെന്നുണ്ട്. അതുപോലെ നല്ല കുഞ്ഞുങ്ങളെ കണ്ടാല്‍ ഞാന്‍ പോയി എടുക്കും. ഉമ്മ വെക്കും. അവരുടെ ആ മണം വലിച്ചെടുക്കും. അത് എന്റെ സ്‌നേഹമാണ്,’ സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi About the love for kids and pregnenet ladies

Latest Stories

We use cookies to give you the best possible experience. Learn more