| Friday, 28th August 2020, 7:32 pm

ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ ; എട്ടു മണിക്ക് തന്നെ വിവാദ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പി.എസ്.സി ജിഹാദ്’; വിദ്വേഷ പരാമര്‍ശത്തില്‍ സുദര്‍ശനാ ന്യൂസിന്റെ വിവാദ പരിപാടിക്ക് ദല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിന് ശേഷവും പരിപാടി സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെ.

ഇന്ന് വൈകിട്ട് 8 മണിക്ക് തന്നെ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ഇയാള്‍ ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പരിപാടിക്ക് ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തി എന്ന് പലരും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് എട്ടുമണിക്ക് ചാനലില്‍ പരിപാടി കാണാമെന്നുമാണ് ഇയാളുടെ ട്വീറ്റ്.
നോട്ടീസ് ലഭിക്കുകയാണെങ്കില്‍ അത് പരിശോധിച്ചതിന് ശേഷം തങ്ങളുടെ നിലപാടെന്താണെന്ന് 8 മണിക്ക് വ്യക്തമാക്കുന്നതാണെന്നും പറഞ്ഞു. #UPSC_Jihad എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടയായി മുസ്‌ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ
വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെയാണ് സുദര്‍ശന്‍ ടിവി സംപ്രേഷണം ചെയ്യുന്ന വിവാദ പരിപാടിയുടെ പ്രക്ഷേപണം ദല്‍ഹി ഹൈക്കടോതി സ്റ്റേ ചെയ്തത്.

വെള്ളിയാഴ്ച എട്ടുമണിക്കാണ് പരിപാടിയുടെ സംപ്രേഷണം നിശ്ചയിച്ചിരുന്നത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ് വന്നത്.

ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഈ അടുത്തായി മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്നാണ് സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ നടത്തിയ വിദ്വേഷ പരാമര്‍ശം.

ഈ അടുത്ത കാലത്തായി മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിച്ചിരുന്നു.

ഈ തസ്തികകളിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
content highlights: Suresh Chavhanke , Sudarshan News news editor in chief against Delhi Highcourt
We use cookies to give you the best possible experience. Learn more