| Thursday, 25th October 2018, 10:49 am

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോകണോ എന്ന് കോടതി; രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാമെന്ന് സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.

കേസ് ഇനി തുടരണോ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ പാര്‍ട്ടിയുമായി തീരുമാനിച്ചിട്ട് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.

കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയം നേടിയതെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജി.


Read Also: ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം ; രൂക്ഷവിമര്‍ശനവുമായി കടകംപള്ളി


മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ റസാഖ് ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more