| Thursday, 25th April 2019, 1:20 pm

ഞങ്ങളുടെ വോട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ട; വോട്ട് എണ്ണിക്കഴിയുമ്പോള്‍ സി.പി.ഐ.എമ്മിന്റെ വോട്ട് എവിടെപ്പോയെന്ന് കോടിയേരി ജനങ്ങളോട് പറയണം: സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പരാജയഭീതികൊണ്ടാണ് സി.പി.ഐ.എം വോട്ട് കച്ചവടമെന്ന ആരോപണം ഉന്നയിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

വോട്ട് എണ്ണിക്കഴിയുമ്പോള്‍ സി.പി.ഐ.എമ്മിന്റെ വോട്ട് എവിടെപ്പോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയേണ്ടി വരുമെന്നും സി.പി.ഐ.എം തകരുന്നതിന്റെ ഏക ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

‘ഫലപ്രഖ്യാപനം വരുന്നതിന്റെ മുന്‍പ് തന്നെ സി.പി.ഐ.എം പരാജയം സമ്മതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് വോട്ട് കച്ചവട ആരോപണം. സി.പി.ഐ.എമ്മും ഇടതുമുന്നണിയും മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്. തങ്ങള്‍ തോറ്റിരിക്കുന്നു എന്ന് മുന്‍കൂര്‍ ആയി സി.പി.ഐ.എം പ്രഖ്യാപിക്കുകയാണ്.

ഞങ്ങളുടെ വോട്ടിനെ സംബന്ധിച്ച് സി.പി.ഐ.എമ്മിന് ഒരു ആശങ്കയും വേണ്ട. ബാലറ്റ് ബോക്‌സ് പൊളിക്കുമ്പോള്‍ സി.പി.ഐ.എമ്മിന്റെ വോട്ടുകള്‍ എവിടെപ്പോയി എന്ന കണക്ക് ജനങ്ങളോട് പറഞ്ഞാല്‍ മതി. ഇന്നലെ മുഖ്യമന്ത്രിയുടെ ബോഡിലാഗ്വേജ് എന്താണ് തെൡയിക്കുന്നത്? ഐ.ബിയുടേയും കേരള പൊലീസിന്റേയും റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് മുഖ്യമന്ത്രി ഇത്ര വികാരാധീനനായി കാണപ്പെട്ടത്. ഇത്ര വികാര വിക്ഷോഭം അദ്ദേഹത്തിന്റെ മുഖത്തുണ്ടായത്. സി.പി.ഐ.എമ്മിന്റെ തകര്‍ച്ചയ്ക്ക് പ്രധാന ഉത്തരവാദി പിണറായി വിജയനാണ്. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല”- സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയത്തിലേക്കെത്താന്‍ കഴിയുമെന്നാണ് ആര്‍.എസ്.എസ്- പരിവാര്‍ സംഘടനാ യോഗത്തിന്റെ വിലയിരുത്തല്‍. പതിവില്‍ വിപരീതമായി ഭൂരിപക്ഷ വോട്ടുകളുട എണ്ണത്തില്‍ വര്‍ധനയുണ്ടായതാണ് പോളിങ് ശതമാം കൂടാന്‍ കാരണമായതെന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം ഇന്നത്തെ യോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പങ്കെടുത്തിട്ടില്ല.

We use cookies to give you the best possible experience. Learn more