'മമത ക്രൂര ഹൃദയ'; പാകിസ്താനികള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇടംകൊടുത്താല്‍ ഇന്ത്യയില്‍ കല്ലേറുകാര്‍ ഉണ്ടാകുമെന്നും ബി.ജെ.പി എം.എല്‍.എ
national news
'മമത ക്രൂര ഹൃദയ'; പാകിസ്താനികള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇടംകൊടുത്താല്‍ ഇന്ത്യയില്‍ കല്ലേറുകാര്‍ ഉണ്ടാകുമെന്നും ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 7:28 pm

ബല്ലിയ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെത്തിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ. സുരേന്ദ്ര സിങ്. മമത ബാനര്‍ജി ഒരു ‘ക്രൂര ഹൃദയ’ ആയ സ്ത്രീ ആണെന്നാണ് സുരേന്ദ്ര സിങ് പറഞ്ഞത്.

നിയമ വിരുദ്ധമായി കുടിയേറി പാര്‍ക്കാന്‍ മുസ്‌ലിം കുടിയേറ്റക്കാരെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിച്ചാല്‍ കശ്മീരിലെപ്പോലെ എല്ലായിടത്തും കല്ലേറുകാര്‍ ഉണ്ടാകുമെന്നും സുരേന്ദ്രര്‍സിങ് പറഞ്ഞു.

” അവരൊരു ക്രൂര ഹൃദയായ സ്ത്രീ ആണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. ബംഗ്ലാദേശികള്‍ക്കും പാകിസ്താനികള്‍ക്കും തങ്ങാന്‍ ഇടം നല്‍കിയാല്‍ ജമ്മു-കശ്മീരിലെപ്പോലെ ഇന്ത്യയില്‍ എല്ലായിടത്തും കല്ലേറുകാരുണ്ടാകും” സുരേന്ദ്ര സിങ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ആഴ്ച സുരേന്ദ്ര സിംങ് മമതയെ പിശാചുമായി താരതമ്യം ചെയ്തിരുന്നു. മമത ബംഗാളിലെ ജനങ്ങള്‍ക്കൊപ്പമല്ലെന്നും ബംഗ്ലാദേശിലെ പിശാചുകള്‍ക്കൊപ്പമാണെന്നുമാണ് സിംങ് പറഞ്ഞിരുന്നത്.