| Wednesday, 9th September 2020, 1:53 pm

സിനിമാ- സീരിയല്‍ താരം സുരേഖ സിക്രി ഗുരുതരാവസ്ഥയില്‍; ഐ.സി.യുവിലെന്ന് ആശുപത്രി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ-സീരിയല്‍ താരവും നാടക നടിയുമായ സുരേഖ സിക്രി ഗുരുതരാവസ്ഥയില്‍. ചൊവ്വാഴ്ചയാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സുരേഖ സിക്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018 നവംബറിന് ശേഷം ഇത് രണ്ടാം തവണയാണ് സിക്രിക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്.

75 കാരിയായ നടിയെ മുംബൈയിലെ ജുഹുവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവില്‍ ഐ.സി.യുവിലാണ് സുരേഖ.

മൂന്ന് തവണ ദേശീയ അവാര്‍ഡ് ജേതാവായ നടിയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും സാമ്പത്തിക പ്രതിസന്ധി കാരണം മറ്റ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോകാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും നഴ്‌സ് പറഞ്ഞു.

നടിയ്ക്ക് സാമ്പത്തിക സഹായവുമായി സിനിമാ മേഖലയിലുള്ളവര്‍ മുന്നോട്ട് വരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്നു സിക്രി. സോയ അക്തര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയ ആന്തോളജി ചിത്രമായ ‘ഗോസ്റ്റ് സ്റ്റോറീസ്’ എന്ന ചിത്രത്തിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്.

2018 ല്‍ ‘ബദായ് ഹോ’ എന്ന കോമഡി ചിത്രത്തിലും സുരേഖ അഭിനയിച്ചിരുന്നു. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.

content Highlight; Actress Surekha Sikri in ICU After Brain Stroke

We use cookies to give you the best possible experience. Learn more