| Tuesday, 24th April 2018, 8:26 pm

സൂററ്റില്‍ മനുഷ്യക്കടത്തുകാര്‍ ബലാത്സംഗം ചെയ്ത് കൊന്ന പെണ്‍കുട്ടിയുടെ അമ്മയും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: സൂററ്റില്‍ മനുഷ്യക്കടത്തുകാര്‍ ബലാത്സംഗം ചെയ്ത് കൊന്ന പെണ്‍കുട്ടിയുടെ അമ്മയും കൊല്ലപ്പെട്ടെന്ന് ഗുജറാത്ത് പൊലീസ്. പണ്ടേസരയില്‍ ഏപ്രില്‍ 9 ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം പെണ്‍കുട്ടിയുടെ അമ്മയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പണ്ടേസരയില്‍ വെച്ചായിരുന്നു പതിനൊന്നുവയസുകാരിയുടെ മൃതദേഹം കണ്ടെടുത്തിരുന്നത്.

” ടൈല്‍സ് കോണ്‍ട്രാക്ടറായ ഹാര്‍ഷ് ഗുജ്ജാറിന്റെ കൂടെ വരുന്നതിന് മുന്‍പ് അമ്മയേയും മകളേയും പലര്‍ക്കുമായി വിറ്റിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ ഹാര്‍ഷ്, രാജസ്ഥാനിലെ കുല്‍ദീപ് ഗുജ്ജാറിന്റെയും മുകേഷ് ഗുജ്ജാറിന്റെയും പക്കല്‍ നിന്ന് 35000 രൂപയ്ക്കാണ് ഇരുവരെയും വാങ്ങിയത്.” പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


Also Read:  ‘എനിക്കെതിരെ ആരു മത്സരിക്കും എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്’; സിദ്ധരാമയ്യ


ഇക്കഴിഞ്ഞ 21 നാണ് ഹാര്‍ഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുല്‍ദീപിനെയും മുകേഷിനെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല. അമ്മയെ കൊല്ലുന്നതിന് സാക്ഷിയായ മകളെയും ഹാര്‍ഷ് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഏപ്രില്‍ ആറിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം ചതുപ്പില്‍ നിന്ന് കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞ് ക്രൂരപീഡനത്തിന് ഇരയായത് പുറംലോകമറിഞ്ഞത്.


Also Read:  സംസ്ഥാനത്ത് കടുത്ത ജാഗ്രതാനിര്‍ദേശം; ശംഖുമുഖം കടപ്പുറത്ത് 48 മണിക്കൂര്‍ നേരത്തേക്ക്  സന്ദര്‍ശകരെ  വിലക്കി


മരണത്തിന് കീഴടങ്ങും മുന്‍പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. ശരീരത്തിലെ മുറിവുകള്‍ ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പഴക്കമുള്ളതാണ്. കൂടുതല്‍ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂററ്റ് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more