|

വളരെ റിയലിസ്റ്റിക്കായ തമിഴ് സിനിമ; ആ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം തോന്നി: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധാര്‍ത്ഥിനെ നായകനാക്കി എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ചിത്ത. 2023ല്‍ പുറത്തിറങ്ങിയ ഈ സിനിമ പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ആ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു.

ചിത്തയ്ക്ക് എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര സൂരന്‍. ചിയാന്‍ വിക്രം നായകനാകുന്ന ഈ സിനിമയില്‍ മലയാളികളുടെ പ്രിയനടനായ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

സുരാജിന്റെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും വീര ധീര സൂരനുണ്ട്. ഇപ്പോള്‍ സംവിധായകന്‍ എസ്.യു. അരുണ്‍കുമാറിനെ കുറിച്ചും ചിത്ത സിനിമയെ കുറിച്ചും പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്ത സിനിമ വളരെ റിയലിസ്റ്റിക്കായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.

റിയലിസ്റ്റിക്കും ഇമോഷനുമുള്ള ഒരുപാട് സിനിമകള്‍ താന്‍ തമിഴില്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ട് ആ സിനിമ തനിക്ക് ഇഷ്ടമായെന്നും സുരാജ് പറഞ്ഞു. ചിത്ത കണ്ട് എസ്.യു. അരുണ്‍കുമാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം തോന്നിയ സമയത്ത് തന്നെയാണ് അദ്ദേഹം തന്നെ വീര ധീര സൂരന്‍ സിനിമയിലേക്ക് വിളിക്കുന്നതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

ചിത്ത എന്ന സിനിമ വളരെ റിയലിസ്റ്റിക്കായിരുന്നു. അതില്‍ ഒരുപാട് ഇമോഷനുണ്ടായിരുന്നു. തമിഴില്‍ അത്തരത്തിലുള്ള സിനിമ അങ്ങനെ കാണുന്നത് കുറവാണ്. റിയലിസ്റ്റിക്കും ഇമോഷനുമുള്ള ഒരുപാട് സിനിമകള്‍ ഞാന്‍ തമിഴില്‍ കണ്ടിട്ടില്ല.

അത്രയും റിയലിസ്റ്റിക്കായിട്ടാണ് സംവിധായകന്‍ ചിത്തയില്‍ ആളുകളെ ഹാന്‍ഡില്‍ ചെയ്തത്. അതുകൊണ്ട് തന്നെ ആ സിനിമ എനിക്ക് ഇഷ്ടമായി. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം തോന്നി. ആ സമയത്ത് തന്നെയാണ് വീര ധീര സൂരന്‍ സിനിമയിലേക്ക് വിളിക്കുന്നത്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

വീര ധീര സൂരന്‍:

തമിഴ് സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന് മുമ്പ് താത്കാലികമായി ചിയാന്‍ 62 എന്നായിരുന്നു പേരിട്ടിരുന്നത്. വിക്രത്തിന് പുറമെ എസ്.ജെ. സൂര്യ ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ് വീര ധീര സൂരനില്‍ അഭിനയിക്കുന്നത്. മാര്‍ച്ച് 27നാണ് ഈ സിനിമ തിയേറ്ററില്‍ എത്തുന്നത്.

Content Highlight: Suraj Venjaramoodu Talks About SU Arunkumar And Chithha Movie

Video Stories