| Friday, 30th August 2024, 5:19 pm

ഇതെന്താടാ ചിറ്റി റോബോട്ടോയെന്ന് എനിക്ക് തോന്നി; ആ നടന്‍മാര്‍ അക്കാര്യത്തില്‍ മിടുക്കരാണ്: സൂരജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മിടുക്കരായ സഹോദരന്മാരാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത് സുകുമാരനും. സംവിധായകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പൃഥ്വിരാജ് തന്റെ മുദ്ര പതിപ്പിച്ചപ്പോള്‍ അഭിനയത്തില്‍ തന്റെ കഴിവ് ഇന്ദ്രജിത്തും തെളിയിച്ചിട്ടുണ്ട്. മികച്ച ഗായകരുമാണ് ഇരുവരും.

പൃഥ്വിരാജിനോടൊപ്പവും ഇന്ദ്രജിത്തിനോടൊപ്പവും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആളാണ് സൂരജ് വെഞ്ഞാറമൂട്. കൂടാതെ ഇരുവരുമായും അടുത്ത സൗഹൃദവും സുരാജിനുണ്ട്. രണ്ടു പേരോടുമൊത്ത് സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് തോന്നിയ സാമ്യത അവര്‍ ഇരുവരും ഒരുപാട് പേജുകളുള്ള ഡയലോഗ് നിമിഷ നേരം കൊണ്ട് പഠിക്കും എന്നതാണെന്ന് പറയുകയാണ് സൂരജ് വെഞ്ഞാറമൂട്.

താന്‍ ഡയലോഗ് പഠിക്കാന്‍ കുറച്ചു സമയമെടുക്കുമെന്നും എന്നാല്‍ പൃഥ്വിയും ഇന്ദ്രജിത്തും ഡയലോഗ് പഠിക്കുന്നത് കാണുപ്പോള്‍ ഇവരെന്താ ചിറ്റി റോബോര്‍ട്ട് ആണോ എന്ന് തോന്നിപോകുമെന്നും സൂരജ് പറയുന്നു. ഷോര്‍ട്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘പൃഥ്വിരാജ് ഡയലോഗ് ഒക്കെ പഠിക്കുന്നത് കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ട് നോക്കിയിട്ടുണ്ട്. എനിക്ക് ഈ ഡയലോഗ് ഒക്കെ മനഃപാഠം ആകാന്‍ കുറച്ച് സമയം ഒക്കെ വേണ്ട ആളാണ്. പക്ഷെ അദ്ദേഹം ഇരുപത് മുപ്പത് പേജുള്ള ഡയലോഗ് എല്ലാം വേഗം പഠിക്കും. റെഡി ആണോന്ന് ചോദിച്ചാല്‍ ആ റെഡി ചേട്ടാ നമുക്ക് ടേക്ക് പോകാമെന്ന് പറയും. ഇതെന്താടാ ചിറ്റി റോബോട്ടോ എന്ന് എനിക്ക് തോന്നി.

അതുപോലെ ചേട്ടന്‍ ഇന്ദ്രജിത്തുമായും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു നാല്പത് പേജ്, അതും ഹിന്ദി, ഇംഗ്ലീഷ്, മലയാളം, എല്ലാം കൂടെ എടുത്തിട്ട് ഒറ്റ ശ്വാസത്തിന് വായിച്ച് റെഡി പറയും. ചേട്ടനും അനിയനും അക്കാര്യത്തില്‍ ഒരുപോലെ മിടുക്കരാണ്,’ സൂരജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj Venjaramoodu Talks About Prithviraj Sukumaran And Indrajith Sukumaran

Latest Stories

We use cookies to give you the best possible experience. Learn more