മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ അദ്ദേഹത്തിന് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ നാഷണല്‍ അവാര്‍ഡിന് ശേഷം ചെയ്ത ഭയ്യാ ഭയ്യാ എന്ന സിനിമയെ കുറിച്ച് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.
ജോണി ആന്റണിയായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് ശേഷം ജോണി ആന്റണിക്ക് തന്നോട് ഒരു കാര്യവുമില്ലാത്ത ബഹുമാനമായിരുന്നു എന്നാണ് സുരാജ് പറയുന്നത്.
‘എനിക്ക് നാഷണല്‍ അവാര്‍ഡ് ഡിക്ലയര്‍ ചെയ്തതും അതിന്റെ ആഘോഷങ്ങളൊക്കെ ഉണ്ടായിരുന്നു. ആ ആഘോഷങ്ങളൊക്കെ കഴിഞ്ഞതും ജോണി ആന്റണി ചേട്ടന്റെ ഭയ്യാ ഭയ്യാ എന്ന സിനിമയില്‍ ആയിരുന്നു അഭിനയിക്കാന്‍ ഉണ്ടായിരുന്നത്.
ആ സിനിമക്ക് വേണ്ടി നേരത്തെ തന്നെ അദ്ദേഹം എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോഴാണ് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നത്. അവാര്‍ഡ് കിട്ടിയതും ജോണി ചേട്ടന്‍ എന്നെ വിളിച്ചു. ‘സുരാജേ, നീ വരുമോ?’ എന്നായിരുന്നു ചേട്ടന്‍ ചോദിച്ചത്.
‘ഇത് ഒരു കോമഡി റോളാണ്’ എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് അത് മതി എന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്. അവിടെ ചെന്നപ്പോള്‍ സിനിമയില്‍ മണല്‍ കുഴച്ചിട്ട് എന്റെ മുഖത്തേക്ക് എറിയുന്ന ഒരു സീന്‍ ഉണ്ടായിരുന്നു.
പക്ഷെ ജോണി ചേട്ടന് അത് ചെയ്യാന്‍ മടിയായിരുന്നു. ‘വേണ്ട സുരാജേ. അത് ഇനി ചെയ്യുകയെന്ന് പറയുന്നത് ശരിയല്ല’ എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ചേട്ടന് ഒരു കാര്യവും ഇല്ലാത്ത റെസ്‌പെക്ടായിരുന്നു (ചിരി),’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu Talks About Johny Antony