താനും കുഞ്ചാക്കോ ബോബനും ഒരുമിച്ച് ഇതുവരെ 27 പടങ്ങള്‍ ചെയ്തിട്ടുണ്ടെന്നും താന്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള എന്‍ട്രിയെന്നും പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ ഉള്ള സമയത്തും പ്രേക്ഷകരെ കൊണ്ട് നമ്മുടെ ആളാണെന്ന് തോന്നിപ്പിക്കാന്‍ നടന് എളുപ്പം സാധിച്ചിട്ടുണ്ടെന്നും സുരാജ് പറയുന്നു.
കുഞ്ചാക്കോ ബോബന്റെ കരിയറിന്റെ തുടക്കത്തിലെ സിനിമകള്‍ കണ്ട് മിക്കവരും അദ്ദേഹത്തെ ചോക്ലേറ്റ് പയ്യനെന്നാണ് വിളിക്കാറുള്ളതെന്നും എന്നാല്‍ ഈയിടെ ഇറങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ വ്യത്യസ്തമാണെന്നും നടന്‍ പറയുന്നു.
‘ഞാനും ചാക്കോച്ചനും ഒരുമിച്ച് ഇതുവരെ 27 പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാനൊക്കെ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള എന്‍ട്രി. ആ സമയത്ത് മമ്മൂക്കയും ലാലേട്ടനും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ ഉള്ള സമയം തന്നെയായിരുന്നു.
എന്നിട്ടും ചാക്കേച്ചന് പ്രേക്ഷകരെ കൊണ്ട് നമ്മുടെ ആളാണെന്ന് തോന്നിപ്പിക്കാന്‍ എളുപ്പം സാധിച്ചിട്ടുണ്ട്. നമ്മളുടെ വീട്ടിലെ ആളെന്നോ നമ്മളുടെ ചാക്കോച്ചനെന്നോ തോന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
കരിയറിന്റെ തുടക്കത്തിലെ സിനിമകള്‍ നോക്കിയാല്‍ ആ സമയം മുതല്‍ ചാക്കോച്ചനെ മിക്കവരും ചോക്ലേറ്റ് പയ്യനെന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ ഈയിടെ ഇറങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.
ഇപ്പോഴുള്ള ചാക്കോച്ചന്റെ സിനിമകള്‍ നോക്കിയാല്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് കാണാനാകുക. അതില്‍ ചിലതൊക്കെ സത്യത്തില്‍ ഒരിക്കലും അദ്ദേഹം ചെയ്യില്ലെന്ന് തോന്നിയിട്ടുള്ള വേഷങ്ങളാണ്.
ഇനിയും ഒരുപാടൊരുപാട് സാധ്യതകളുള്ള നടന്‍ കൂടെയാണ് ചാക്കോച്ചന്‍. ഒരു സുഹൃത്തെന്ന നിലയിലും ഒരു സഹോദരനെന്ന നിലയിലും എനിക്ക് ഓര്‍ക്കുമ്പോള്‍ ഏറെ അഭിമാനമുള്ള കാര്യമാണ്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu Talks About Career Of Kunchacko Boban