വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യകഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് റോളുകളും തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് സുരാജ് പലകുറി തെളിയിച്ചതാണ്.
ഇപ്പോഴിതാ അഭിനയിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട ഒരനുഭവം തുറന്നു പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി മേയ്ക്കപ്പ് ചെയ്തപ്പോഴുണ്ടായ അനുഭവമാണ് നടന്‍ പറയുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചിരുന്നത്.
‘ഭാസ്‌കര പൊതുവാളിന് വേണ്ടിയാണ് കരിയറില്‍ ഏറ്റവും കൂടുതല്‍ സമയം മേക്കപ്പ് ചെയ്തത്. രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതല്‍ രാത്രിവരെ മേക്കപ്പ്മാനു മുന്നില്‍ ഇരുന്നു. എന്റെ മുഖത്ത് അവര്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചു കളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറംകൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു.
മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്‍പില്‍ ചെന്നപ്പോള്‍ മരിച്ചു പോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്. ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മക്ക് കൊടുക്കാന്‍ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറിക്കൊണ്ട് മക്കളേ അച്ഛനെപ്പോലെതന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത്,’ സുരാജ് പറഞ്ഞു.
ഇത്തരത്തില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കുക എന്നത് ഒരു നടന്റെ ഭാഗ്യമാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ