ഇനി എക്‌സ്ട്രാ ഡീസന്റായി സുരാജ്; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
Entertainment
ഇനി എക്‌സ്ട്രാ ഡീസന്റായി സുരാജ്; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th June 2024, 12:59 pm

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി. ഇ.ഡി. – എക്‌സ്ട്രാ ഡീസന്റ് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

പൂര്‍ണമായും നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിര്‍ പള്ളിക്കല്‍ ആണ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മൂകാംബികയില്‍ ഷൂട്ടിങ്ങ് ആരംഭിച്ച ഇ.ഡി യുടെ ചിത്രീകരണം ഇപ്പോള്‍ പാലക്കാട് നടക്കുകയാണ്.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തില്‍ പുതുമുഖ താരം ദില്‍നയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്‌സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്; കോ പ്രൊഡ്യൂസര്‍ : ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് കൃഷ്ണന്‍, ഡി.ഒ.പി. : ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോന്‍, എഡിറ്റര്‍ : ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : നവീന്‍ പി. തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ് : സുഹൈല്‍ എം., ലിറിക്സ് : വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍ : വിക്കി.

ഫൈനല്‍ മിക്‌സ് : എം. രാജകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് : അഖില്‍ യെശോധരന്‍. കാസ്റ്റിങ്ങ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ് : യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ : മാജിക് ഫ്രെയിംസ് റിലീസ്, പി.ആര്‍.ഒ. : പ്രതീഷ് ശേഖര്‍.

Content Highlight: Suraj Venjaramoodu’s Next Movie Named Extra Decent