പൃഥ്വിരാജ് വന്ന് എന്നെ കെട്ടിപ്പിടിച്ചു; പിറ്റേന്നാണറിഞ്ഞത് ആള്‍ക്ക് കൊവിഡാണെന്ന്; ഗവേഷണം നടക്കുന്ന നിയോ കോവ് ലോഞ്ച് ചെയ്യുന്നത് മിക്കവാറും ഞാനായിരിക്കും: സുരാജ് വെഞ്ഞാറമൂട്
Entertainment news
പൃഥ്വിരാജ് വന്ന് എന്നെ കെട്ടിപ്പിടിച്ചു; പിറ്റേന്നാണറിഞ്ഞത് ആള്‍ക്ക് കൊവിഡാണെന്ന്; ഗവേഷണം നടക്കുന്ന നിയോ കോവ് ലോഞ്ച് ചെയ്യുന്നത് മിക്കവാറും ഞാനായിരിക്കും: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th April 2022, 9:16 am

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായ തമാശ സംഭവങ്ങളെക്കുറിച്ചും തനിക്ക് മൂന്ന് വട്ടം കൊവിഡ് വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ്.

”സെറ്റില്‍ ഫണ്ണിയായിട്ട്… എല്ലാവരും കൊവിഡ് അടിച്ച് കിടന്നു.

കൊവിഡിനെയൊക്കെ നമ്മള്‍ ഭയന്നിരുന്ന സമയത്താണ് എനിക്കൊരു സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നമ്മുടെ ഷൂട്ടിങ്ങ് തുടങ്ങി രണ്ട് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ ആ സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍.

അപ്പോഴത്തേക്കും പൃഥ്വിരാജ് വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിച്ചു. ഹഗ് ചെയ്തിട്ട് അങ്ങ് പോയി. അതിന്റെ പിറ്റേന്നാണ് അറിയുന്നത് ആള്‍ക്കാണ് കൊവിഡ് ആയെന്ന്.

പിന്നെ ഞാന്‍ പോയി ചെക്ക് ചെയ്ത്, എനിക്കും കൊവിഡ് ആയി.

പക്ഷെ, മൂന്ന് കൊവിഡ് വന്ന ഒരേ ഒരാള്‍ ഞാനാണ്. നാലാമത്തേത്, അവിടെ ‘നിയോ കോവ്’ എന്തോ ഗവേഷണം നടക്കുന്നുണ്ടല്ലോ. മിക്കവാറും അത് ഞാന്‍ തന്നെ ലോഞ്ച് ചെയ്യും.

എന്തോ കൊവിഡിന് എന്നെ ഇഷ്ടമായി,” സുരാജ് പറഞ്ഞു.

മമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് ജന ഗണ മനയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജേക്‌സ് ബിജോയ്.

ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

Content Highlight: Suraj Venjaramoodu about Prithviraj, Jana Gana Mana movie and covid