| Thursday, 2nd June 2022, 8:00 pm

'സാര്‍ എന്റെ സര്‍വീസ് റെക്കോര്‍ഡ് നോക്കിയാ മതി, ഞാന്‍ അന്വേഷിച്ച് തോറ്റ കേസില്ല'; സുരാജിന്റെ പൊലീസ് വേഷം ഹെവന്‍ ട്രെയ്ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജന ഗണ മനക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ഹെവന്റെ ട്രയ്‌ലര്‍ റിലീസ് ചെയ്തു. ‘മനോരമ മ്യൂസിക് സോങ്സ്’ എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്.

ഉണ്ണി ഗോവിന്ദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഏറെ ആകംക്ഷ ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലര്‍.

ദീപക്, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ. കൃഷ്ണന്‍, ടി.ആര്‍. രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യന്നാണ് തിരക്കഥ.

സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദര്‍ ആണ്. എഡിറ്റര്‍ ടോബി ജോണ്‍, കല അപ്പുണ്ണി സാജന്‍, മേക്കപ്പ് ജിത്തു, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ് സേതു, പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, ആക്ഷന്‍ മാഫിയ ശശി, ഓഡിയോഗ്രഫി എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, പി.ആര്‍.ഒ. ശബരി.

ചിത്രം ജൂണ്‍ 17ന് റിലീസ് ചെയ്യും.

സുരാജിന്റെ ജന ഗണ മനയിലെ പൊലീസ് വേഷം പ്രേക്ഷക പ്രീതി നേടിയിരുന്നു. തിയേറ്റര്‍ റിലീസിന് പിന്നാലെ ജന ഗണ മന നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്തിട്ടുണ്ട്.

Content Highlight: Suraj Venjaramood starring  Heaven Movie Trailer Released

We use cookies to give you the best possible experience. Learn more