വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യകഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് റോളുകളും തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് സുരാജ് പലകുറി തെളിയിച്ചതാണ്.
ഇപ്പോഴിതാ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലേക്ക് എത്തിയതിന്റെ യഥാര്‍ത്ഥ കാരണം തുറന്നു പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ്.
‘ഒരു കലാകാരനുണ്ടാകേണ്ട സാമൂഹിക ബോധം നിങ്ങള്‍ക്കറിയാമല്ലോ. സമൂഹത്തിലെ മോശം പ്രവണതകള്‍ ഉയര്‍ത്തിക്കാണിക്കുകയും അത് ചര്‍ച്ചയാക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യകഥയാണ്. ഇത്തരം സ്ത്രീപക്ഷ ചര്‍ച്ചകള്‍ അനിവാര്യമാണെന്നുള്ള മുന്‍ധാരണയിലാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്ന സിനിമയുമായി സഹകരിച്ചത്. ഇങ്ങനെയെല്ലാം വേണെമെങ്കില്‍ എനിക്ക് പറയാം.
എന്നാല്‍ സത്യത്തില്‍ ലോക്ക്ഡൗണും കൊറോണ പേടിയുമെല്ലാമായി അഞ്ചെട്ടുമാസം വീട്ടില്‍ അടച്ചിരുന്നപ്പോള്‍ ക്യാമറക്ക് മുമ്പില്‍ നില്‍ക്കാനുള്ള ആഗ്രഹമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലേക്ക് അടുപ്പിച്ചത്,’ സുരാജ് പറയുന്നു.
കൂടാതെ സംവിധായകനില്‍ നിന്ന് കഥ കേട്ടപ്പോള്‍ തന്നെ കൊള്ളാമെന്ന് തോന്നിയിരുന്നുവെന്നും കൊറോണക്കാലത്ത് വീട്ടിലിരുന്നപ്പോഴാണ് സ്ത്രീകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് പലരും തിരിച്ചറിഞ്ഞതെന്നും സുരാജ് പറയുന്നു.
‘അടുക്കളപ്പണി സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന ധാരണയുള്ള ആളല്ല ഞാന്‍. വീട്ടിലുണ്ടാകുമ്പോഴെല്ലാം പാചകവും വൃത്തിയാക്കലും കൃഷിപ്പണികളുമെല്ലാം ഒരുമിച്ചുതന്നെയാണ്,’ സുരാജ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Suraj Venjaramood says about great indian kitchen