'ആദ്യം മോന്‍ പോയി ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക്'; മോഹന്‍ലാലിനെ അധിക്ഷേപിച്ച കെ.ആര്‍.കെയ്‌ക്കെതിരെ ആഞ്ഞടിച്ച് സുരാജ് വെഞ്ഞാറമ്മൂട്
Kerala
'ആദ്യം മോന്‍ പോയി ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക്'; മോഹന്‍ലാലിനെ അധിക്ഷേപിച്ച കെ.ആര്‍.കെയ്‌ക്കെതിരെ ആഞ്ഞടിച്ച് സുരാജ് വെഞ്ഞാറമ്മൂട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th April 2017, 11:20 pm

തിരുവനന്തപുരം: കാര്യം ദേശീയ അവാര്‍ഡ് ജേതാവൊക്കെയാണ് സുരാജ് വെഞ്ഞാറമ്മൂട്. പക്ഷേ ലാലേട്ടനെ ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ താന്‍ മറ്റേത് മലയാളിയേയും പോലെയൊരു ലാലേട്ടന്‍ ഫാനായി മാറുമെന്ന് വിളിച്ചു പറഞ്ഞിരിക്കുകയാണ് സുരാജ് ഇപ്പോള്‍.

തന്റെ ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാലിനെ അധിക്ഷേപിച്ച കെ.ആര്‍.കെയ്‌ക്കെതിരെ സുരാജ് വെഞ്ഞാറമ്മൂട് ആഞ്ഞടിച്ചിരിക്കുന്നത്. കോമാളി എന്ന് താങ്കളെ വിളിക്കുന്നില്ലെന്നും അങ്ങനെ വിളിച്ചാല്‍ അത് കോമാളിക്ക് നാണക്കേടാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


Also Read: നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ എഡിറ്റര്‍മാര്‍ വിമര്‍ശിക്കപ്പെടുന്നു; യു.പിയിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം എന്റെ ജോലിയുടെ സ്വഭാവം മാറി: ഷാനി പ്രഭാകരന്‍


മിസ്റ്റര്‍ കെ.ആര്‍.കെ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ എന്ന് പറഞ്ഞ സുരാജ്, ഞങ്ങള്‍ മലയാളികളാണെന്നും വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ആദ്യം മോന്‍ പോയി ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്കെന്നും എന്നിട്ട് കണ്ണാടി നോക്കി പൊട്ടിക്കരയെന്നും സുരാജ് പറഞ്ഞു. അവിടം കൊണ്ടും നിര്‍ത്തിയില്ല മലയാളികളുടെ പ്രിയ ഹാസ്യതാരം. അതിന് ശേഷം കരമം നോക്കി സ്വയം നാലടി കൊടുക്കണമെന്നും കെ.ആര്‍.കെയോട് സുരാജ് പറയുന്നു. പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റായി പോയതിന് ക്ഷമിക്കണമെന്ന് പറഞ്ഞാണ് സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ , ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ട്ടോ ! ജാഗ്രതൈ ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ …
കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .
പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം :)