| Saturday, 31st December 2022, 8:33 am

ജന ഗണ മന രണ്ടാം ഭാഗം വരുമെന്നത് വെറും തള്ളാണ്, പൃഥ്വിയും ലിസ്റ്റിനും അല്ലെങ്കിലും അങ്ങനെയാണ്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിസ്റ്റിനും പൃഥ്വിരാജുമൊക്കെ കോടികളുടെ കളക്ഷന്‍ പറഞ്ഞ് തള്ളാറുണ്ടെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ അമ്പത് കോടി ക്ലബ്ബില്‍ കയറി എന്നൊക്കെയാണ് ലിസ്റ്റിന്‍ പറയുന്നതെന്നും താരം പറഞ്ഞു. ജന ഗണ മനയുടെ രണ്ടാം ഭാഗം വരുമെന്നും ഇതുപോലെ വെറുതെ പറഞ്ഞതാണെന്നും സുരാജ് പറഞ്ഞു. എന്നാലും എന്റളിയ എന്ന പുതിയ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ലിസ്റ്റിനും പൃഥ്വിരാജും ജന ഗണ മന കഴിഞ്ഞ് ഇതുപോലെ ഇവിടെയിരുന്ന് വലിയ തള്ളൊക്കെ നടത്തിയിരുന്നു. ജന ഗണ മന സെക്കന്റ് പാര്‍ട്ട് വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് വെറും തള്ള് മാത്രമാണ്. അങ്ങനെ ഒരു സംഭവമൊന്നുമില്ല. പക്ഷെ അതുപോലെ ഒന്നും തള്ളാന്‍ ഞങ്ങളുടെ ഈ സിനിമയില്‍ ഒന്നുമില്ല. അല്ലെങ്കില്‍ പിന്നെ ലിസ്റ്റിനൊക്കെ ചെയ്യുന്ന ഒരു പരിപാടിയുണ്ട്.

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രം അമ്പത് കോടി ക്ലബ്ബില്‍ കയറി എന്നൊക്കെയാണ് പറയുന്നത്. അങ്ങനെ കുറെ തള്ളുകളൊക്കെ വരാറുണ്ട്. ഇനി ലിസ്റ്റിനായതുകൊണ്ട് ഞാനൊരു കാര്യം പറയാം, ദയവ് ചെയ്ത് ഈ സിനിമ റിലീസിന് ശേഷം ഒരു ഇരുപത്തിയഞ്ച് കോടി ക്ലബ്ബിലൊക്കെ കയറ്റിക്കോ. റിലീസിന് മുമ്പ് അത്രയുമൊന്നും എഴുതരുത്. എന്തായാലും ഒരു ഇരുപത്തിയഞ്ച് കോടി ക്ലബ്ബ് എന്നൊക്കെ ലിസ്റ്റിന്‍ ഇടുമല്ലോ അല്ലേ.

ഞങ്ങളുടെ ഈ സിനിമ പാവങ്ങളുടെ വള്ളം കളിയാണ്. അതുകൊണ്ട് തന്നെ ചെറിയ ചെറിയ ഓളങ്ങള്‍ മാത്രമേ നിങ്ങള്‍ പ്രതീക്ഷിക്കാവൂ. ഞാന്‍ പറഞ്ഞതുപോലെ ചെറിയ ഓളങ്ങളിലൂടെയാണ് സിനിമ പോകുന്നത്. എന്തായാലും ഈ സിനിമ എല്ലാവരും തിയേറ്ററില്‍ പോയി കാണണം,’ സുരാജ് പറഞ്ഞു.

അതേസമയം ഈ സിനിമക്ക് എങ്ങനെയാണ് പബ്ലിസിറ്റി കൊടുക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും താരം മറുപടി പറഞ്ഞു. സിദ്ദിഖിന് പകരം മമ്മൂട്ടി ആയിരുന്നെങ്കില്‍ വേറെ പബ്ലിസിറ്റിയുടെ ഒന്നും ആവശ്യമില്ലായിരുന്നുവെന്നും, തന്റെയും മമ്മൂട്ടിയുടെയും ഒരു ഫോട്ടോ മാത്രം മതിയായിരുന്നു എന്നും സുരാജ് പറഞ്ഞു.

പബ്ലസിറ്റിക്കുവേണ്ടി ഒരു എളുപ്പ മാര്‍ഗം ഞാന്‍ പറയാം. സിദ്ദിഖ് ഇക്കയുടെ സ്ഥാനത്ത് മമ്മൂക്കയെ വിളിച്ചാല്‍ മതിയായിരുന്നു. മമ്മൂക്ക എങ്ങാനും ചെയ്തിരുന്നെങ്കില്‍ ഞാനും അദ്ദേഹവും നില്‍ക്കുന്ന ഒരു ഫോട്ടോ മാത്രം മതിയായിരുന്നു. വേറെയൊരു പബ്ലിസിറ്റിയുടെയും ആവശ്യമില്ലായിരുന്നു. എന്ത് ചെയ്യാനാ ഇതൊക്കെ നമ്മള്‍ നേരത്തെ തന്നെ ആലോചിച്ച് ചെയ്യണമായിരുന്നു,’ ചിരിച്ചുകൊണ്ട് സുരാജ് പറഞ്ഞു.

content highlight: suraj venjarammoodu talks about listin stephen and jana gana mana movie

Latest Stories

We use cookies to give you the best possible experience. Learn more