ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.
ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.
ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ദേശീയ അവാർഡും നേടിയിരുന്നു. ചിത്രത്തിലെ ഫൈറ്റ് സീനിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്. ആ സമയത്ത് തനിക്ക് കൈയിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഫൈറ്റ് സീനുകൾ ഡ്യൂപിനെ വെച്ചായിരിക്കും ചെയ്യുകയെന്ന് ഫഹദ് പറഞ്ഞെന്നും സുരാജ് പറയുന്നു.
എന്നാൽ തങ്ങൾ തന്നെ അഭിനയിക്കേണ്ടി വന്നെന്നും റിഹേഴ്സൽ സമയത്തും ഷോട്ടിലും താൻ രണ്ട് വട്ടം വെള്ളത്തിൽ വീണെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേർസിനോട് സംസാരിക്കുകയായിരുന്നു സുരാജ്.
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ ഒരു ഫൈറ്റുണ്ട്. ഫൈറ്റിന് മുമ്പ് ഫഹദ് ഓടിപോകുമ്പോൾ ഞാൻ ബാക്കിലൂടെ ചെന്ന് മുറുക്കെ പിടിക്കുന്നുണ്ട്. അങ്ങനെ ഞങ്ങൾ റോൾ ചെയ്ത് റോൾ ചെയ്ത് നേരെ വെള്ളത്തിലേക്ക് വീഴും.
ഞങ്ങൾ അത് റിഹേഴ്സൽ നടത്തിയിരുന്നു. അന്നെന്റെ കൈയിന് വയ്യാത്തതാണ്. നമ്മളായിരിക്കുമോ ഇത് ചെയ്യേണ്ടി വരുകയെന്ന് ഫഹദിനോട് ചോദിച്ചപ്പോൾ, ഡ്യൂപ്പുണ്ട് ചേട്ടായെന്ന് അവൻ പറഞ്ഞു. നിങ്ങളുടെ കൈയും വെച്ചിട്ട് അങ്ങനെയൊന്നും ചെയ്യേണ്ടി വരില്ലെന്നും ഫഹദ് പറഞ്ഞു.
പക്ഷെ ഷോട്ടിന്റെ സമയമായപ്പോൾ സംവിധായകൻ വന്ന് ഞങ്ങളെ വിളിച്ചു. നിങ്ങളാണ് ഇത് ചെയ്യേണ്ടതെന്ന് പറഞ്ഞു. അപ്പോൾ ഫഹദെനിക്ക് മോട്ടിവേഷൻ തരാൻ തുടങ്ങി. ഞാനും ചേട്ടനെ ശ്രദ്ധിച്ചോളാമെന്ന് അവൻ പറഞ്ഞു. നമുക്ക് കറക്റ്റായി ചെയ്യാമെന്ന് ഫഹദ് പറഞ്ഞു.
അങ്ങനെ ഷോട്ടിൽ ഞാൻ അവനെ ഓടി വന്ന് പിടിച്ചു. ഞങ്ങൾ ഉരുണ്ട് ഉരുണ്ട് ഞാൻ വെള്ളത്തിലേക്ക് വീണു. അതിന്റെയൊക്കെ റിഹേഴ്സൽ മുന്നേ നോക്കിയതാണ്. പക്ഷെ ഷോട്ടിൽ ഞാൻ നേരെ വീണു. അവൻ വീണില്ല. ഒറ്റ ഷോട്ടിലാണ് എടുക്കുന്നത്.
അവൻ മുകളിൽ പിടിച്ച് നിൽക്കുകയാണ്. വീണാൽ തലയിടിക്കുമോയെന്ന് എനിക്ക് പേടിയാണെന്ന് അവൻ പറഞ്ഞു. അങ്ങനെ അവൻ കാരണം 2 തവണ വീഴേണ്ടി വന്ന ആളാണ് ഞാൻ,’സുരാജ് പറയുന്നു.
Content Highlight: Suraj Shares Experience In Thondimuthalum Driksakshiyum Movie