ദീപിക പദുകോണിന്റെ തലവെട്ടണമെന്ന് പറഞ്ഞ നേതാവിനെ ബി.ജെ.പി തിരിച്ചെടുത്തു
Padmaavat
ദീപിക പദുകോണിന്റെ തലവെട്ടണമെന്ന് പറഞ്ഞ നേതാവിനെ ബി.ജെ.പി തിരിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th October 2018, 9:35 am

ചണ്ഡീഗഢ്: പദ്മാവത് സിനിമയെ ചൊല്ലി വിവാദമുണ്ടായപ്പോള്‍ നടി ദീപികാ പദുകോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് 10 കോടി പ്രതിഫലം പ്രഖ്യാപിച്ച നേതാവ് സൂരജ് പാല്‍ അമുവിന്റെ രാജി ബി.ജെ.പി തള്ളി.

2017 നവംബറിലാണ് സൂരജ് പാല്‍ ഹരിയാന ബി.ജെ.പിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചിരുന്നത്. എന്നാലിപ്പോള്‍ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനായ സുഭാഷ് ബരാലയാണ് അമുവിനെ ബി.ജെ.പിയിലേക്ക് തിരിച്ചു വിളിച്ചത്.

പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് തന്നെ സംബന്ധിച്ച് വീട്ടിലേക്ക് തിരിച്ചു പോവുന്നത് പോലെയാണെന്ന് സൂരജ് പാല്‍ അമു പറഞ്ഞു.

പദ്മാവതിനെ ചൊല്ലിയുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ അമുവിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നത്.