| Saturday, 16th November 2019, 8:04 pm

'പിള്ളേരുടെ ഫീസ് ആലോചിച്ചാല്‍, ഇതല്ല ഇതിനപ്പുറം ചെയ്യണമെന്ന് തോന്നും'; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ ഭാസ്‌ക്കര പൊതുവാളിനെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് സൂരാജ് വെഞ്ഞാറമൂട്. അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും സുരാജിന്റെ കഥാപാത്രങ്ങള്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഏറ്റവുമൊടുവില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ് അവതരിപ്പിച്ച ഭാസ്‌ക്കര പൊതുവാളിനെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തില്‍ ഭാസ്‌ക്കരപൊതുവാളായതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ചിത്രത്തില്‍ ഭാസ്‌കര പൊതുവാള്‍ ആകാന്‍ സഹായിച്ചത് തന്റെ അച്ഛന്റെ ഭാവങ്ങളാണെന്ന് സുരാജ് പറഞ്ഞു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ മനസ് തുറക്കല്‍. കോമഡി ക്യാരക്ടറുകളില്‍ നിന്ന് മികച്ച കഥാപാത്രങ്ങളിലേക്ക് വരണമെന്ന് താന്ഡ ആഗ്രഹിച്ചിരുന്നതായും മാസം തോറും പിള്ളേരുടെ ഫീസ് ആലോചിച്ചാല്‍, ഇനി ഇങ്ങനെ നിന്നിട്ടു കാര്യമില്ലെന്നും ഇതല്ല ഇതിനപ്പുറം ചെയ്യണമെന്ന് മനസ്സില്‍ തോന്നുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബോളിവുഡില്‍ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തില്‍ എത്തിയത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more