|

അവര്‍ രണ്ടുപേരും ചില്ലറക്കാരല്ല; ടൊവിനോയോട് അക്കാര്യത്തില്‍ എനിക്ക് നന്ദിയുണ്ട്: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതില്‍ ലാലിന്റെ സംവിധാനത്തില്‍ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്.

ടൊവിനോയുടെ നായികമാരായി എത്തിയത് സുരഭി ലക്ഷ്മിയും ഐശ്വര്യ രാജേഷും കൃതി ഷെട്ടിയുമാണ്. ചിത്രത്തില്‍ രണ്ടു പ്രായത്തിലുള്ള കഥാപാത്രമായ മാണിക്യത്തെയാണ് സുരഭി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് സുരഭി നേടുന്നത്.

അജയന്റെ രണ്ടാം മോഷണത്തിലെ മാണിക്യത്തിന്റെ കുറിച്ച് സംസാരിക്കുകയാണ് സുരഭി. സിനിമയുടെ സംവിധായകനും എഴുത്തുകാരനും തന്നില്‍ വളരെ വിശ്വാസമുണ്ടായിരുന്നെന്നും അത് കാത്തുസൂക്ഷിക്കുക എന്നുള്ളത് തന്റെ ഉത്തരവാദിത്ത്വമായിരുന്നെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. മാണിക്യം എന്ന കഥാപാത്രം തനിക്ക് കിട്ടിയതില്‍ ടൊവിനോയോട് നന്ദിയുണ്ടെന്നും വലിയ പിന്തുണയാണ് അദ്ദേഹത്തിന് നിന്ന് ലഭിച്ചതെന്നും അവര്‍ പറയുന്നു.

പേരില്‍ തന്നെ മാണിക്യമുള്ള കഥാപാത്രമായതിനാല്‍ മാണിക്യത്തെ പഠിക്കുന്നതിന് മുമ്പ് തന്നെ താന്‍ മണിയനെ കുറിച്ചാണ് പഠിച്ചതിനും മണിയനും മാണിക്യവും ചില്ലറക്കാരല്ലെന്നും സുരഭി പറയുന്നു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഈ ജോഡിയെക്കുറിച്ചുള്ള കൃത്യമായ ധാരണ ജിതിനും സുജിത്തേട്ടനും ഉണ്ടായിരുന്നു. സുരഭി എന്ന നടിയില്‍ അവര്‍ക്ക് നല്ല ധൈര്യമുണ്ടായിരുന്നു. അത് കാത്തുസൂക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്വം എനിക്കുണ്ടായിരുന്നു.

മാണിക്യം എന്ന കഥാപാത്രം എനിക്ക് കിട്ടിയതില്‍ ടൊവിനോ തോമസ് എന്ന നടനോടും വലിയ നന്ദിയുണ്ട്. വലിയ പിന്തുണയാണ് അദ്ദേഹത്തില്‍നിന്ന് ലഭിച്ചത്. മാണിക്യമാവാന്‍ എനിക്ക് പറ്റും എന്ന് ടൊവിനോയ്ക്കും ആത്മവിശ്വാസമുണ്ടായിരുന്നു.

പേരില്‍ത്തന്നെ മാണിക്യമുള്ള കഥാപാത്രമാണിത്. മാണിക്യത്തെ പഠിക്കുന്നതിനുമുന്‍പ് ആദ്യം മണിയനെ പഠിക്കണം. മണിയന്‍ അത്ര ചില്ലറക്കാരനല്ല. മാണിക്യത്തിന് എന്തെങ്കിലും സംഭവിക്കുന്നത് മണിയന്‍ സഹിക്കില്ല. ഇവര്‍ നിസ്സാരക്കാരിയല്ല,’ സുരഭി പറയുന്നു.

Content Highlight: Surabhi Lakshmi Talks About Tovino Thomas