ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുരഭി 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയ അജയന്റെ രണ്ടാം മോഷണം, റൈഫിള്‍ ക്ലബ്ബ് എന്നീ സിനിമകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും സുരഭിക്ക് സാധിച്ചു.
സിനിമയില്‍ ഏറെ ആരാധന തോന്നിയ വ്യക്തി രജിനികാന്താണ് – സുരഭി ലക്ഷ്മി
തന്നെ സ്വാധീനിച്ച വ്യക്തിത്വങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. തന്നെ സ്വാധീനിച്ച രണ്ട് വ്യക്തികളാണ് മുത്തശ്ശി ലക്ഷ്മിയും ടോമിച്ചേട്ടനുമെന്നും അടുക്കും ചിട്ടയോടും കൂടി സ്വപ്നം കാണാനും, ധൈര്യത്തോടെ ജീവിക്കാനും പഠിപ്പിച്ചത് മുത്തശ്ശിയാണെന്നും സുരഭി ലക്ഷ്മി പറയുന്നു.
സിനിമയില്‍ ഏറെ ആരാധന തോന്നിയ വ്യക്തി രജിനികാന്ത് ആണെന്നും തന്റെയും പപ്പയുടെയും രജിനികാന്തിന്റെയുമൊക്കെ മൂക്ക് ഏകദേശം ഒരേപോലെയാണെന്ന് തോന്നിയിട്ടുണ്ടെന്നും സുരഭി പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു സുരഭി ലക്ഷ്മി.
‘എന്നെ സ്വാധീനിച്ച രണ്ട് വ്യക്തികളാണ് മുത്തശ്ശി ലക്ഷ്മിയും പിന്നെ ടോമിച്ചേട്ടനും. അടുക്കും ചിട്ടയോടും കൂടി സ്വപ്നം കാണാനും, ധൈര്യത്തോടെ ജീവിക്കാനും പഠിപ്പിച്ചത് മുത്തശ്ശിയാണ്.
എന്റെയും പപ്പയുടെയും രജിനികാന്തിന്റെയുമൊക്കെ മൂക്ക് ഏകദേശം ഒരേപോലെയാണെന്ന് തോന്നിയിട്ടുണ്ട് – സുരഭി ലക്ഷ്മി
സിനിമയില്‍ ഏറെ ആരാധന തോന്നിയ വ്യക്തി രജിനികാന്താണ്. എന്റെയും പപ്പയുടെയും രജിനികാന്തിന്റെയുമൊക്കെ മൂക്ക് ഏകദേശം ഒരേപോലെയാണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തോട് പ്രത്യേകമായ ഒരാത്മബന്ധം ഫീല്‍ ചെയ്യാറുണ്ട്.
വിഷമിക്കുന്ന സമയത്തൊക്കെ ‘വാഴ്കയില്‍ ആയിരം തടൈക്കല്ലപ്പാ’ എന്ന പാട്ട് കേള്‍ക്കും. പിന്നെ ദിവസത്തില്‍ ഒരു തവണയെങ്കിലും ‘എത്തന സന്തോഷം’, ‘സംഗീതമേഘം…’ എന്നീ പാട്ടുകളൊക്കെ കേള്‍ക്കാറുണ്ട്. അദ്ദേഹത്തെ ഒരുതവണയെങ്കിലും നേരിട്ട് കാണണമെന്നതാണ് ആഗ്രഹം,’ സുരഭി ലക്ഷ്മി പറയുന്നു.
Content highlight: Surabhi Lakshmi talks about the peoples who influenced her