Entertainment
ഏറെ അഭിനന്ദനം കിട്ടിയെങ്കിലും ആ മോഹന്‍ലാല്‍ ചിത്രം എനിക്ക് തൃപ്തികരമായില്ല: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 09, 06:10 am
Sunday, 9th February 2025, 11:40 am

എം.ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി സീരീസാണ് മനോരഥങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, സിദ്ദിഖ്, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിര മനോരഥങ്ങളുടെ ഭാഗമായിട്ടുണ്ട്.

മനോരഥങ്ങളിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു എപ്പിസോഡാണ് ഓളവും തീരവും. മോഹന്‍ലാലാണ് നായകന്‍. ദുര്‍ഗ കൃഷ്ണ നായിക നബീസുവായെത്തിയപ്പോള്‍ നബീസുവിന്റെ ഉമ്മ ബീപാത്തുവിന്റെ വേഷത്തിലെത്തിയത് സുരഭി ലക്ഷ്മിയാണ്.

ഏറെ അഭിനന്ദനം കിട്ടിയെങ്കിലും ബീപാത്തു എന്ന കഥാപാത്രം എനിക്ക് തൃപ്തികരമായില്ല. കുറച്ചു കൂടി നന്നാക്കണമായിരുന്നു എന്നാണ് തോന്നിയത് – നടി  സുരഭി ലക്ഷ്മി

മനോരഥങ്ങളിലെ വൃദ്ധകഥാപാത്രം ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. എം.ടി വാസുദേവന്‍ നായരുടെ കഥ, സ്‌ക്രിപ്റ്റ്, പ്രിയദര്‍ശന്റെ സംവിധാനം, നായകന്‍ മോഹന്‍ലാല്‍ തുടങ്ങിയ ഘടകങ്ങളാണ് തന്നെ ആ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് സുരഭി പറയുന്നു. . ഏറെ അഭിനന്ദനം കിട്ടിയെങ്കിലും ബീപാത്തു എന്ന കഥാപാത്രം തനിക്ക് തൃപ്തികരമായില്ലെന്നും കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് തോന്നിയെന്നും സുരഭി പറഞ്ഞു.

‘മനോരഥങ്ങളിലെ വൃദ്ധകഥാപാത്രം ചെയ്യുന്നത് രണ്ട് വര്‍ഷം മുമ്പാണ്. റിലീസായത് അടുത്തിടെ ആയിരുന്നു എന്നുമാത്രം. എ.ആര്‍.എമ്മില്‍ മാണിക്യത്തിന്റെ വാര്‍ധക്യവും ചെയ്തു. മാണിക്യത്തിന്റെ വാര്‍ധക്യകാലം ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു. പ്രായക്കൂടുതലുള്ള കഥാപാത്രം ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളി മേക്കപ്പാണ്.

എം.ടി സാറിന്റെ കഥ, സ്‌ക്രിപ്റ്റ്, പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനം, ലാല്‍ സാറാണ് നായകന്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ടാണ് മനോരഥങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത് – സുരഭി ലക്ഷ്മി

ഏറെ അഭിനന്ദനം കിട്ടിയെങ്കിലും ബീപാത്തു എന്ന കഥാപാത്രം എനിക്ക് തൃപ്തികരമായില്ല. കുറച്ചു കൂടി നന്നാക്കണമായിരുന്നു എന്നാണ് തോന്നിയത്.

എന്റെ പ്രായത്തിലുള്ളതോ അതിനെക്കാള്‍ അഞ്ചോ പത്തോ വയസ് കൂടുതലോ കുറവോ ഉള്ളതോ ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യം. അതിലും കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ ആലോചിച്ചേ തീരുമാനമെടുക്കൂ. അത്തരം റോളുകളില്‍ കുടുങ്ങാന്‍ താത്പര്യമില്ല,’ സുരഭി ലക്ഷ്മി പറയുന്നു.

Content highlight: Surabhi Lakshmi talks about Olavum Theeravum movie