ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്ക് ലഭിച്ചു. മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്ത M80 മൂസ എന്ന ഹാസ്യപരമ്പരയിലെ പാത്തുമ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയ അജയന്റെ രണ്ടാം മോഷണം, റൈഫിള്‍ ക്ലബ്ബ് എന്നീ സിനിമകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും സുരഭിക്ക് സാധിച്ചു. സിനിമകളിയിൽ മാത്രമല്ല നാടകത്തിലും സജീവമാണ് സുരഭി ലക്ഷ്മി.
ഇപ്പോൾ M80 മൂസ എന്ന ഹാസ്യപരമ്പയെക്കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യം സംസാരിച്ചത്.
‘M80 മൂസ ഒരു മീൻകാരൻ്റെ കെട്ട്യോളായിട്ട് നൈറ്റി ഒക്കെ ഇട്ടിട്ട് അഞ്ചിൻ്റേയും പത്തിൻ്റേയും കണക്ക് പറയുന്ന കഥാപാത്രമാണ്. അത്തരത്തിലൊരു സീരിയൽ ഇതുവരെ വന്നിട്ടില്ല. അവർക്ക് വീട്ടിലെ ഉമ്മൂമ്മയായിട്ടോ അല്ലെങ്കിൽ ഉമ്മയായിട്ടോ ഒക്കെ തോന്നാൻ തുടങ്ങി. ആ സീരിയൽ ചെയ്യുന്നതിന് വേണ്ടി ഞാൻ പോയി എൻ്റെ വീടിൻ്റെ അടുത്തുള്ള ഉമ്മമാരോടൊക്കെ സംസാരിച്ചിരുന്നു.
അപ്പോൾ അവര് പറഞ്ഞു, ഇപ്പോൾ ഉള്ള മുസ് ലിം കമ്മ്യൂണിറ്റിയിൽ ഉള്ള സംസാരമല്ല വേണ്ടത്. ഇപ്പോ എല്ലാവരും വളരെ എജുക്കേറ്റഡ് ആയിട്ടുള്ള ആൾക്കാരാണ്. അതല്ല നമുക്ക് വേണ്ടത്, പഴയ ഉമ്മൂമ്മമാരുടെ അടുത്ത് പോയി സംസാരിക്കണം. എന്നാലെ ആ രീതിയിൽ സംസാരിക്കാൻ പറ്റൂ. അങ്ങനെ പോയി പഠിച്ചിട്ട് തന്നെയാണ് ആ ക്യാരക്ടറിലേക്ക് എത്തിയത്,’ സുരഭി ലക്ഷ്മി പറഞ്ഞു.
Content Highlight: Surabhi Lakshmi talking about M80 Moosa