| Thursday, 12th September 2024, 10:26 pm

ആ യുവ നടനൊപ്പം അഭിനയിക്കുമ്പോൾ ഒരു തിയേറ്റർ ആർട്ടിസ്റ്റിന്റെ എനർജിയായിരുന്നു: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ജിതിൻ ലാലിന്റെ സംവിധാനത്തിൽ വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അജയൻ, കുഞ്ഞികേളു, മണിയൻ എന്ന മൂന്ന് കഥാപാത്രമായി ടൊവിനോ വേഷമിടുന്ന ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ത്രീ.ഡിയിൽ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടുന്നത്.

ചിത്രത്തിൽ മണിയൻ എന്ന ടൊവിനോയുടെ കഥാപാത്രത്തിന്റെ പെയർ ആയി എത്തിയത് സുരഭി ലക്ഷ്മിയായിരുന്നു. മാണിക്യം എന്ന കഥാപാത്രത്തെയായിരുന്നു സുരഭി സിനിമയിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു തിയേറ്റർ ആർട്ടിസ്റ്റിനൊപ്പം അഭിനയിക്കുന്ന എനർജിയായിരുന്നുവെന്ന് പറയുകയാണ് സുരഭി ലക്ഷ്മി.

അവിടെ ടൊവിനോ എന്ന നടനെ കാണാൻ കഴിഞ്ഞില്ലെന്നും ഒരു നടിയെന്ന നിലയിൽ ആ ഒരു എനർജിയിൽ അഭിനയിക്കാൻ കഴിഞ്ഞതാണ് ഒരു ലഹരിയെന്നും സുരഭി പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുംയായിരുന്നു സുരഭി.

‘ടൊവിനോയുടെ കൂടെ അഭിനയിച്ചപ്പോൾ ഒരു തിയേറ്റർ ആർട്ടിസ്റ്റിനൊപ്പം അഭിനയിക്കുമ്പോഴുള്ള ഒരു എനർജിയായിരുന്നു. അവിടെ ടൊവിനോ ഒന്നുമില്ലായിരുന്നു.

മണിയൻ എന്ന കഥാപാത്രം മാത്രമായിരുന്നു. മണിയനും മാണിക്യവുമായിരുന്നു. മറ്റേതാവുമ്പോൾ അവിടെ ഒരു ഹീറോയും ഹീറോയിനും ഉണ്ടാവും. നമ്മൾ ഇനി എന്തൊക്കെ ചെയ്താലും ഉള്ളിലെ സാധനം മുന്നോട്ട് ഇങ്ങനെ വന്ന് നിൽക്കും.

പക്ഷെ അജയന്റെ രണ്ടാം മോഷണത്തിൽ അതില്ലായിരുന്നു. അതാണ് എനിക്ക് ഈ ഒരു കഥാപാത്രം ചെയ്തപ്പോൾ കിട്ടിയ എനർജി. അവിടെ ടൊവിനോയുടെ ഹീറോയിൻ ആണെന്നോ, അല്ലെങ്കിൽ ഞാൻ ഇങ്ങനെയൊരു സിനിമയുടെ ഭാഗമാവുമെന്നോ എന്നതിനെല്ലാം അപ്പുറത്തേക്ക് ഒരു നടിയെന്ന നിലയിൽ എനിക്ക് കിട്ടിയ ലഹരി എന്നത് ആ ഒരു കഥാപാത്രമാണ്,’സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi Talk About Tovino Thomas

We use cookies to give you the best possible experience. Learn more