ടൊവിനോക്കും ദുൽഖറിനും ഒരുമിച്ച് 'ബ്ലാക്ക്' വേണമായിരുന്നു, അവസാനം സാധനം കിട്ടാതെയായി: സുരഭി ലക്ഷ്മി
Entertainment
ടൊവിനോക്കും ദുൽഖറിനും ഒരുമിച്ച് 'ബ്ലാക്ക്' വേണമായിരുന്നു, അവസാനം സാധനം കിട്ടാതെയായി: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd September 2024, 5:12 pm

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ സംവിധാനം ചെയ്യുന്ന മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അഥവാ എ.ആര്‍.എം. മൂന്നുകാലഘട്ടങ്ങളിലൂടെ കഥപറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളില്‍ ടൊവിനോ എത്തുന്നു.

ഈ ഓണത്തിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി തുടങ്ങി വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രം ത്രീ.ഡിയിലാണ് പുറത്തിറങ്ങുന്നത്.

സിനിമയുടെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി സുരഭി ലക്ഷ്മി. അജയന്റെ രണ്ടാം മോഷണവും കിങ് ഓഫ് കൊത്തയും ഒന്നിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആ സമയത്ത് ദുൽഖറിനെയും ടൊവിനോ തോമസിനെയും സിനിമയ്ക്ക് വേണ്ടി കറുപ്പിക്കണമായിരുന്നുവെന്നും സുരഭി പറയുന്നു.

എന്നാൽ ആ സമയത്ത് ബ്ലാക്ക് കളർ കിട്ടാൻ വലിയ പ്രയാസമായിരുന്നുവെന്നും സുരഭി പറഞ്ഞു. ടൊവിനോയെ ആ സമയത്ത് തൊട്ടാൽ അവിടെ വെളുത്തിരിക്കുമെന്നും സുരഭി പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിനോട് സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.

‘അജയന്റെ രണ്ടാം മോഷണത്തിന്റെ സമയത്താണ് കിങ് ഓഫ് കൊത്തയുടെ ഷൂട്ടും നടക്കുന്നത്. ആ സമയത്ത് ഞങ്ങളുടെ മേക്കപ്പ് മാൻ പറഞ്ഞു, ബ്ലാക്ക് കിട്ടാനില്ലായെന്ന്.

കാരണം അവിടെ ദുൽഖർ സൽമാൻ ബ്ലാക്ക് അടിക്കുന്നു. ഇവിടെ ടൊവിനോ തോമസ് ബ്ലാക്ക് അടിക്കുന്നു. മൊത്തം ബ്ലാക്ക്. അവസാനം മേക്കപ്പിന് ബ്ലാക്ക് കിട്ടാനില്ല. അതിന്റെ ലഭ്യതയില്ലാതെയായി പോവുന്നു.

ടാറ്റുവൊക്കെയുണ്ട്. നമ്മുടെ സീനൊക്കെ അഭിനയിക്കുമ്പോൾ എവിടെയെങ്കിലും തൊട്ടാൽ ടൊവിനോ വെളുത്ത് പോവും. കാരണം അത് പോയാൽ കഴിഞ്ഞില്ലേ. ടൊവിനോ എവിടെയൊക്കെ തൊട്ടുവെന്ന് അങ്ങനെയായിരുന്നു കണ്ടുപിടിച്ചത്,’സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi Talk About Make Up of  Tovino and Dulqure Salman