| Monday, 7th October 2024, 9:22 pm

ഇംഗ്ലീഷ് സംസാരിക്കുന്ന ഹനുമാൻ കൈൻഡ്, പൊന്നാനിക്കാരൻ സൂരജാണെന്ന് അപ്പോൾ ഞാനറിഞ്ഞു: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സുരഭി ലക്ഷ്മി. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറാൻ സുരഭിക്ക് കഴിഞ്ഞിരുന്നു.

മിന്നാമിന്നുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടാനും സുരഭിക്ക് സാധിച്ചു. ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സുരഭി ലക്ഷ്മി.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന സുരഭിയുടെ ചിത്രം. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്. ദിലീഷ് പോത്തൻ, സെന്ന ഹെഗ്‌ഡേ, ഹനുമാൻ കൈൻഡ് തുടങ്ങി വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുരഭി ലക്ഷ്മി.

സെറ്റിൽ ഹനുമാൻ കൈൻഡ് ഇംഗ്ലീഷിലായിരുന്നു സംസാരിക്കാറെന്നും താൻ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊന്നാനിക്കാരനാണെന്ന് ഹനുമാൻ കൈൻഡ് പറഞ്ഞെന്നും സുരഭി പറയുന്നു. വണ്ടർവാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു സുരഭി.

‘ഹനുമാൻ കൈൻഡ് ഭയങ്കര ഇംഗ്ലീഷിലൊക്കെയാണ് സംസാരിക്കുക. ഞാൻ മോനെയെന്ന് വിളിച്ചപ്പോൾ ഹനുമാൻ കൈൻഡ് പറഞ്ഞു, ചേച്ചി ഞാൻ പൊന്നാനിക്കാരൻ സൂരജാണ്, നിങ്ങൾ പേടിക്കേണ്ട എന്നായിരുന്നു,’സുരഭി ലക്ഷ്മി പറഞ്ഞു.

സെറ്റിൽ ഹനുമാൻ അനുരാഗ് കശ്യപിനോട്‌ സംസാരിക്കാൻ എല്ലാവർക്കും പേടിയായിരുന്നുവെന്നും എന്നാൽ താൻ അദ്ദേഹത്തെ കൂളായി നേരിട്ടെന്നും സുരഭി പറഞ്ഞു.

‘അനുരാഗ് കാശ്യപിനെ പരിചയപ്പെടാൻ എല്ലാവർക്കും പേടിയായിരുന്നു. എനിക്കാണെങ്കിൽ ഹിന്ദിയൊന്നും അങ്ങനെ അറിയില്ല. ഞാൻ എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. അതോടു കൂടി കശ്യപ് ഫ്ലാറ്റ്. കുറേപേരുണ്ട് ആ സിനിമയിൽ. സെന്ന ഹെഗ്‌ഡേ പിന്നെ കന്നഡയിലെ മറ്റൊരു സംവിധായകനൊക്കെ ആ സിനിമയിലുണ്ട്,’സുരഭി പറഞ്ഞു.

Content Highlight: Surabhi lakshmi Talk About Hanuman Kind

We use cookies to give you the best possible experience. Learn more