| Sunday, 5th September 2021, 8:45 pm

വാര്‍ത്തകള്‍ക്ക് ചൂട് പോരാഞ്ഞിട്ട് ചൂടാക്കി വായിക്കാനിരിക്കുന്ന രണ്‍ജി സര്‍; വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തനതായ അഭിനയപാടവം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. എം.80 മൂസയിലെ പാത്തുവായി മലയാളികളുടെ പ്രിയങ്കരിയായ സുരഭി 2016ലെ ദേശീയ ചലചിത്രപുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നും താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

പുതിയ സിനിമയുടെ സെറ്റില്‍ കോസ്റ്റ്യൂമര്‍ കാര്യമായി എന്തോ ഇസ്തിരിയിടുന്നത് നോക്കാന്‍ പോയതാണ് സുരഭി. ചെന്ന് നോക്കുമ്പോള്‍ പത്രം ഇസ്തിരിയിട്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ് സുരഭി കാണുന്നത്.

എന്തിനാണ് പത്രം ഇസ്തിരിയിടുന്നതെന്ന് ചോദിച്ചപ്പോള്‍ രണ്‍ജി സാര്‍ക്ക് വേണ്ടിയാണെന്നാണ് കോസ്റ്റ്യൂമര്‍ മറുപടി നല്‍കിയത്. തേച്ച് ഭദ്രമാക്കി വടിവൊത്ത വാര്‍ത്തകള്‍ വായിക്കുന്ന രണ്‍ജി സാര്‍ എന്ന പറഞ്ഞു കൊണ്ടാണ് സുരഭി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്കില്‍ രസകരമായ ക്യാപ്ഷനോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. ‘മാധ്യമപ്രവര്‍ത്തകന്‍ ആയാല്‍ ഇങ്ങനെ വേണം. വാര്‍ത്തകള്‍ക്ക് ചൂട് പോരാഞ്ഞിട്ട് ചൂടാക്കി വായിക്കാനിരിക്കുന്ന രണ്‍ജി സര്‍’ എന്നാണ് വീഡിയോയുടെ കീഴില്‍ താരം കുറിച്ചിരിക്കുന്നത്. ക്യാപ്ഷന് ഇന്ദ്രന്‍സിനാണ് രാരം കടപ്പാട് നല്‍കിയിരിക്കുന്നത്.

രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. ‘ഇപ്പോള്‍ ടെക്‌നിക് പിടികിട്ടി, പത്രം ഇസ്തിയിട്ട് വായിച്ചാല്‍ ശറപറേന്ന് പഞ്ച് ഡയലോഗ് എഴുതാം’, ‘കൊറോണയെ പേടിച്ചിട്ടാവും പാവം’ തുടങ്ങി ഒട്ടേറെ രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കു വെക്കുന്നത്.

വ്യത്യസ്തമായ വീഡിയോകള്‍ താരം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം ഇന്ദ്രന്‍സും സുരഭിയും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം റീല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തേന്മാവിന്‍ കൊമ്പത്തിലെ മാണിക്യനും കാര്‍ത്തുമ്പിയുമായി ഇരുവരും അഭിനയിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Surabhi Lakshmi shares funny video of Renji Panicker

We use cookies to give you the best possible experience. Learn more