ഞാൻ പറഞ്ഞ സ്ഥലത്ത് നിങ്ങൾക്ക് നിർത്താൻ പറ്റില്ലെങ്കിൽ ഈ സാധനമെന്തിനാ എന്നും ചോദിച്ച് ഞാൻ ബെല്ലടിക്കുന്ന കയർ മുറിച്ച് കളഞ്ഞു: അനുഭവങ്ങൾ പങ്കുവെച്ച് സുരഭി ലക്ഷ്മി
സംസാര ശൈലികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടാറുള്ള അഭിമുഖങ്ങളാണ് സുരഭി ലക്ഷ്മിയുടേത്. സുരഭി ലക്ഷ്മിയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ചെത്തുന്ന കുറി എന്ന സിനിമ റിലീസാവാനിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ കത്തിയുമായി നിൽക്കുന്ന സുരഭിയുടെ ഫോട്ടോ ചർച്ചയായിരുന്നു.
അത്തരത്തിൽ റിയൽ ലൈഫിലും കത്തി ഉപയോഗിക്കേണ്ടി വന്ന ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് സുരഭി ലക്ഷ്മി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ബസ്സിൽ പോകുമ്പോഴാണ് കത്തി പുറത്തിറക്കേണ്ടി വന്നത്. ഞാൻ പറഞ്ഞ സ്റ്റോപ്പിൽ ബസ്സ് നിർത്താത്തതിനെ തുടർന്നായിരുന്നു ഈ സംഭവം നടക്കുന്നത്. കുറി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു നടി.
കുറിയിലെ ബെറ്റ്സിയെ പോലെ എപ്പോഴെങ്കിലും കത്തി, ബ്ലൈഡ്, പെപ്പർ സ്പ്രേ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു സുരഭി നൽകിയ മറുപടി.
‘പണ്ട് ഞാൻ ഒരു കത്തിയൊക്ക നന്നാക്കി വരുന്ന സമയത്ത് ബസ്സിലെ കിളി ഞാൻ പറഞ്ഞ സ്ഥലത്ത് നിർത്തിയില്ല. ഞാൻ പറഞ്ഞ സ്ഥലത്ത് നിങ്ങൾക്ക് നിർത്താൻ പറ്റില്ലെങ്കിൽ ഈ സാധനമെന്തിനാ എന്നും ചോദിച്ച് ഞാൻ ബെല്ലടിക്കുന്ന കയർ മുറിച്ച് കളഞ്ഞു. ഇപ്പോഴും ആ ചേട്ടനെ കാണുന്ന സമയത്ത് പറയും, നിനക്ക് ഓർമ്മയുണ്ടോ… അന്ന് ബെല്ലൊക്കെ മുറിച്ച് പോയതെന്ന്.
യു.പി സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത്. അന്ന് ഞങ്ങളൊക്കെ സ്കൂൾ വിട്ട് പോകുന്ന സമയത്ത് സ്ഥിരം സാധനങ്ങൾ വാങ്ങാൻ പോകുമായിരുന്നു. ഇപ്പോഴല്ലേ സൂപ്പർ മാർക്കറ്റ് കൾച്ചർ വരുന്നത്. അന്ന് ഇങ്ങനെയൊന്നുമല്ലല്ലോ. ആ സമയത്താണ് ഇത് നടന്നത്,’ സുരഭി
Content Highlight: Surabhi Lakshmi shares funny memories of her school days