| Thursday, 18th May 2017, 1:06 pm

എത്ര പേര്‍ക്ക് കിടന്നു കൊടുത്തെന്ന് ചോദിച്ച സഹപാഠിയുടെ കരണം പൊട്ടിച്ചു; കറങ്ങി വന്നപ്പോള്‍ ഒന്നൂടെ പൊട്ടിച്ചു; അനുഭവം പങ്കുവെച്ച് സുരഭി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആദ്യമായി സിനിമയിലഭിനയിച്ച ശേഷം കോളേജിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി സുരഭി ലക്ഷ്മി.

ഗുല്‍മോഹര്‍ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ സമയത്തായിരുന്നു സംഭവം. അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ്.

അവിടെ പഠിച്ചുപോയൊരു സീനിയര്‍ പയ്യന്‍ ഗുല്‍മോഹര്‍ സിനിമയുടെ വിശേഷങ്ങള്‍ ചോദിച്ചുവന്നു. സിനിമയെ കുറിച്ചൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന്റെ അടുത്ത ചോദ്യം ഗുല്‍മോഹറില്‍ അഭിനയിക്കാന്‍ നീയെത്ര പേര്‍ക്ക്കിടന്നു കൊടുത്തിട്ടുണ്ടെന്നായിരുന്നു.


Dont Miss മിന്നല്‍ പരിശോധനക്കിടെ ആശുപത്രി പരിസരത്ത് നിന്നും ലഭിച്ചത് മദ്യക്കുപ്പികള്‍; രോഷാകുലയായി മന്ത്രി കെ.കെ ശൈലജ 


വേണംന്നു വച്ചിട്ടല്ല, ഞാനൊരൊറ്റയെണ്ണം പൊട്ടിച്ചു. അവന്‍ കറങ്ങി വന്നപ്പോ ഒന്നുകുടി പൊട്ടിച്ചു.

ഞാന്‍ ഒരു സാദാ പെണ്ണാണ്. എങ്കിലും വെറും സാധാരണക്കാരിയായ ഒരു പെണ്ണിന്റെ അടുത്തേക്ക് ആളുകള്‍ ഏതു തരത്തില്‍ ചോദ്യങ്ങള്‍ എറിയുന്നോ അതേ പോലെതിരിച്ചും എറിയാന്‍ കഴിവുള്ള ഒരാള്‍ തന്നെയാണ് താനെന്നും സുരഭി വ്യക്തമാക്കി.

അഭിനയിക്കുന്ന സിനിമയിലെ സിനിമക്കാരുമായി ബന്ധമുണ്ടാക്കാനോ അവരുടെയൊക്കെ നമ്പര്‍ വാങ്ങി “ചേട്ടാ അടുത്ത സിനിമയിലൊക്കെ വിളിക്കണേ എന്നു പറയാനോ എന്തുണ്ട് വിശേഷം ഹാപ്പി വിഷു എന്ന് കൊഞ്ചിക്കുഴയാനോ തന്നെ കിട്ടില്ലെന്നും സുരഭി പറയുന്നു.


Also Read  മകളെ ‘കൊന്നത്’ അവളുടെ പേരിലുള്ള വീടിന് വേണ്ടി; ക്യാന്‍സര്‍ ബാധിച്ച് മരിച്ച 13കാരി സായ് ശ്രീയുടെ അമ്മ പറയുന്നു 


വിവാഹിതയായ കാര്യം സുരഭി മറിച്ചുവെക്കുകയാണെന്നും മറ്റുമുള്ള തരത്തില്‍ അടുത്തിടെ ചില വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ തനിക്ക് ഇപ്പോള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് താന്‍ നിലപാട് വ്യക്തമാക്കാത്തതെന്നായിരുന്നു സുരഭിയുടെ മറുപടി.

We use cookies to give you the best possible experience. Learn more