നടി സുരഭി ലക്ഷ്മിയുടെ വര്‍ക്കൗട്ട് ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ഇരിക്കുകയാണ് ആരാധകര്‍. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
സുഹൃത്ത് കൂടിയായ രൂപേഷ് രഘുനാഥ് ആണ് താരത്തിന്റെ ട്രെയിനര്‍. ദുല്‍ഖറിന്റെ പെഴ്‌സണല്‍ ട്രെയിനര്‍ അരുണ്‍ നല്‍കിയ ഉപദേശമാണ് ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കണമെന്ന തീരുമാനത്തിലേക്കെത്തിയതെന്ന് താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വര്‍ക്കൗട്ടുകള്‍ ആരംഭിച്ചെങ്കിലും ലോക്ക്ഡൗണ്‍ വന്നതോടെ വീണ്ടും മുടങ്ങുകയായിരുന്നു.
തുടര്‍ന്നാണ് രഘുനാഥിന്റെ നേതൃത്വത്തില്‍ വര്‍ക്കൗട്ട് ആരംഭിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ജിമ്മുകള്‍ തുറക്കാത്ത സാഹചര്യം ആയതിനാല്‍ ആദ്യം വീട്ടില്‍ ആയിരുന്നു ട്രെയിനിംഗ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മില്‍ വര്‍ക്കൗട്ട് തുടരുകയായിരുന്നു.
വര്‍ക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വര്‍ക്കൗട്ട് മുടങ്ങിയിരുന്നു. എന്നാല്‍ സമയം കിട്ടുമ്പോളൊക്കെ ജിമ്മില്‍ പോകാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വര്‍ക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു. സാധാരണ കാണാറുള്ള ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനിന് പകരം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ, അതിന്റെ അളവ് കുറച്ച് കൊണ്ടുള്ള ഫാറ്റ്‌ലോസ് ഡയറ്റ് പ്ലാന്‍ ഫോളോ ചെയ്യാനാണ് നടി സുരഭി ലക്ഷ്മിക്ക് ട്രെയിനറായ രൂപേഷ് രഘുനാഥ് നിര്‍ദ്ദേശിച്ചത്.
ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ ആണ് നടി സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിന്‍, ദിലീഷ് പോത്തന്‍ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളന്‍ ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില്‍, ജ്വാലാമുഖി എന്നീ ചിത്രങ്ങളും ഷൂട്ടിംഗ് പൂര്‍ത്തിയായി ഉടന്‍ റിലീസിനെത്തുന്ന ചിത്രങ്ങള്‍ ആണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Surabhi Lakshmi New workout photo shoot